സലാല : സലാലയിൽ രക്‌തദാന ക്യാമ്പ് നടത്തി സലാല ട്രാവല്ലേസ് ക്ലബ്ബ്. പെരുന്നാൾ അവധിക്ക് മറ്റുപരിപാടികൾ എല്ലാം മാറ്റി വെച്ച് 130-ഓളം ആളുകളാണ് സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽവെച്ച് നടന്ന രക്‌തദാന ക്യാമ്പിൽ പങ്കെടുത്തത്.

To advertise here,

ക്യാമ്പിനു സലാല ട്രാവല്ലേസ് ഗ്രൂപ്പിന്റെ അഡ്മിന്മാരായ സിറാജ് സിദാൻ,ഫാറൂഖ് സലാല, ഉസ്മാൻ സയ്‌വാൻ, ശിഹാബ് ആലടി, അനസ് പോപ്സ് എന്നിവർ നേതൃത്വം നൽകി.

ക്യാമ്പിൽ നാസർ ലത്തീഫ് ICF,പവിത്രൻ കാരായി കൈരളി, ഇൻകാസ് സലാല ഭാരവാഹികളായ ഹരി ചേർത്തല, സലിം കൊടുങ്ങല്ലൂർ,ഹരീഷ് കുമാർ, വിജയ് മാണിക്കപ്പറമ്പിൽ, ഷൈൻ അബ്ദുൽ കലാം, ലക്ഷ്മി കുമാർ,കാലാംക എന്നീ പ്രമുഖർ പങ്കെടുത്തു. രാവിലെ 8-മണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചയ്ക്ക് 1.30-നാണ് അവസാനിച്ചത്