മസ്‌കറ്റ് : മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ യു.കെ.യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഡിപ്ലോമ ഇൻ ഓർത്തഡോക്‌സ് തിയോളജി ദൈവശാസ്ത്ര പഠനപദ്ധതി വിജയകരമായി പൂർത്തിയാക്കി ഡോ. ആനി മേരി പോൾ.

To advertise here,

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ നടന്ന ബിരുദദാന ചടങ്ങിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാർ സ്‌തേഫാനോസ് തിരുമേനിയിൽനിന്ന് ഡിപ്ലോമ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

2014 മുതൽ സൊഹാറിൽ ദന്ത രോഗ വിദഗ്ദയായി ജോലി ചെയ്യുകയാണ് ഡോ . ആനി. സോഹാർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്. ജെബി ഫിലിപ്പ് ജേക്കബിന്റെ ഭാര്യയാണ്.