മസ്‌കറ്റ്: ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക പൊതുഅവധി ദിനങ്ങൾ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. 2026 നവംബർ 25 ബുധൻ, 26 വ്യാഴം ദിവസങ്ങളിലായിരിക്കും രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾക്ക് അവധി ലഭിക്കുക.

To advertise here,

സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ബാധകമായ ഈ അവധി ദിനങ്ങൾക്ക് പുറമെ, വാരാന്ത്യ അവധികളായ വെള്ളി, ശനി ദിവസങ്ങൾ കൂടി എത്തുന്നതോടെ ആകെ നാല് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുന്നത്. അവധിക്ക് ശേഷം നവംബർ 29 ഞായറാഴ്ച ഔദ്യോഗിക പ്രവൃത്തിദിനം പുനരാരംഭിക്കും.

ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാന് എല്ലാവിധ ഐശ്വര്യവും സുരക്ഷയും അഭിവൃദ്ധിയും നേരുന്നതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.