മസ്കറ്റ്: പ്രവാസി കൂട്ടായ്മയുടെ ആവേശവും കാൽപന്തുകളിയുടെ ആരവവും ഒത്തുചേർന്ന സുഹാർ കെ.എം.സി.സി ഏരിയ കമ്മിറ്റിയുടെ ഏഴാമത് ഫുട്ബോൾ ടൂർണമെന്റ് അൽ ത്വരീഫ് ഫുട്ബോൾ ഗ്രൗണ്ടിൽ ആവേശകരമായി സമാപിച്ചു. എട്ട് ടീമുകൾ മാറ്റുരച്ച വാശിയേറിയ പോരാട്ടത്തിനൊടുവിൽ ബിദായ എഫ്.സി ചാമ്പ്യന്മാരായി. എൻ.എസ്.ഐ സുഹാർ രണ്ടാം സ്ഥാനവും അൽ ജസീറ സുഹാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മസ്കറ്റ് കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റും സ്പോർട്സ് വിംഗ് ചെയർമാനുമായ ഷാനവാസ് മൂവാറ്റുപുഴ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് വാണിമേൽ, സുഹാർ കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീസ് ഇരിക്കൂർ, ഷബീറലി മാസ്റ്റർ, മുസ്തഫ മുഴുപ്പിലങ്ങാട്, അഷ്റഫ് മലപ്പുറം, പി.ടി.പി ഹാരിസ്, സയ്യാൻ മുസ്തഫ, സുനീർ അറക്കൽ, ബഷീർ തളങ്കര, അദ്നാൻ അൽ ജസീറ, അനീഷ് ആതവനാട് തുടങ്ങിയ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
ടൂർണമെന്റിന് മാറ്റുകൂട്ടിക്കൊണ്ട് കുട്ടികളുടെ പ്രത്യേക പ്രദർശന മത്സരവും സംഘടിപ്പിച്ചിരുന്നു. വനിതാവിങ് അംഗങ്ങളും കുട്ടികളും കുടുംബങ്ങളുമുൾപ്പെടെ നൂറുകണക്കിന് കാണികളാണ് മത്സരം വീക്ഷിക്കാനെത്തിയത്. കളിക്കാർക്കും കാണികൾക്കുമായി വിപുലമായ മെഡിക്കൽ സേവന സൗകര്യങ്ങളും ഗ്രൗണ്ടിൽ ഒരുക്കിയിരുന്നു.
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികളെ ഒരേ വേദിയിൽ അണിനിരത്തിയ ടൂർണമെന്റ്, സംഘാടക മികവിനൊപ്പം സൗഹൃദത്തിന്റെയും കായികമര്യാദയുടെയും മികച്ച മാതൃക കൂടിയായി മാറി.
Published: 22 Nov 2026, 11:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented