മസ്‌ക്കറ്റ് : ഫ്രണ്ട്‌സ് ഓഫ് റൂവി സംഘടിപ്പിക്കുന്ന റൂവി കപ്പ് ഫുട്‌ബോൾ ടൂർണമെന്റ് സീസൻ ഫോറിന്റെ ട്രോഫി അനാച്ഛാദനവും ഗ്രൂപ്പ് നിർണയവും സംഘടിപ്പിച്ചു. മസ്‌കറ്റിലെ ഗാലക്സി ഹാളിൽ നടന്ന ചടങ്ങിൽ ടൂർണമെങ്കിൽ രെജിസ്റ്റർ ചെയ്ത ടീമുകളുടെ പ്രതിനിധികൾ പങ്കെടുത്തു. 16 ടീമുകളെ നാല് ഗ്രൂപ്പുകളിലായി വിഭജിച്ച് ഗ്രൂപ്പ് നിർണ്ണയം നടത്തി. തുടർന്ന് വിജയികൾക്കുള്ള ട്രോഫികൾ ഇന്ത്യൻ സ്‌കൂൾ ബോർഡംഗം നിധീഷ് കുമാർ അനാച്ഛാദനം ചെയ്തു.

To advertise here,

ഈ മാസം 27-നു ദാർസൈത്തിലെ അൽ സാഹിൽ ഫുട്‌ബോൾ ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ഒമാനിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന മത്സരം ഉച്ച തിരിഞ്ഞ് 3 മണിക്ക് ആരംഭിക്കും. മത്സരത്തിൽ വിജയിക്കുന്ന ടീമിനും, രണ്ടും മൂന്നും സ്ഥാനക്കാർക്കും ട്രോഫിയും ക്യാഷ് അവാർഡും ഉണ്ടായിരിക്കും. അതോടൊപ്പം വ്യക്തിഗത മികവിനുള്ള വിവിധ പുരസ്‌കാരണങ്ങളും ഉണ്ടായിരിക്കും.

ആവേശകരമായ മത്സരം വീക്ഷിക്കുന്നതിനായി എല്ലാ കായികപ്രേമികളെയും അൽ സാഹിൽ ഫുട്‌ബോൾ ഗ്രൗണ്ടിലേക്ക് ക്ഷണിക്കുന്നതായായി ഫ്രണ്ട്‌സ് ഓഫ് റൂവി പ്രതിനിധികളായ സുബിൻ, സന്തോഷ് നിർമലൻ, ഹരിദാസ്, സുരേഷ്‌കുമാർ എന്നിവർ അറിയിച്ചു.