മസ്‌കറ്റ്: ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റൂവി, സീബ്, ബര്‍ക്ക, സോഹാര്‍ എന്നീ യൂണിറ്റുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഒമാന്‍ ഇസ്ലാഹി സംഗമം നവംബര്‍ 8 ന് ബര്‍ക്കയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുലത്തീഫ് മദനി ഉദ്ഘാടനം നിര്‍വഹിക്കും.

To advertise here,

രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഇസ്ലാഹി സംഗമത്തില്‍ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടമാക്കാനുതകുന്ന കളിച്ചങ്ങാടം, വനിതകള്‍ക്കായി പ്രേത്യകം മയ്യിത്ത് പരിപാലന ലൈവ് ഡെമോ ക്ലാസ്, വ്യത്യസ്ത വിഷയങ്ങളിലുള്ള പഠന ക്ലാസുകള്‍, പ്രതിനിധി സമ്മേളനം എന്നിങ്ങനെ വിവിധ സെഷനുകള്‍ നടക്കുമെന്ന് അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 71244901, 94399799