മസ്കറ്റ്: നെതർലാൻഡ്‌സിൽ ഒരുകൂട്ടം അക്രമികൾ വിശുദ്ധ ഖുർആനിന്‍റെ പകർപ്പുകൾ കത്തിച്ച സംഭവത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഹേഗിലെ വിവിധ രാജ്യങ്ങളുടെ എംബസികൾക്ക് മുമ്പിലാണ് വിശുദ്ധ ഖുർആൻ കത്തിച്ചത്. 

To advertise here,

മുസ്ലിം വികാരങ്ങളോടും വിശുദ്ധികളോടുമുള്ള ആവർത്തിച്ചുള്ള പ്രകോപനങ്ങളെ ശക്തമായി അപലപിക്കുകയാണെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം അക്രമികൾ പ്രതിനിധാനം ചെയ്യുന്ന അക്രമത്തിനും വിദ്വേഷത്തിനും പ്രേരണ നൽകുന്ന പ്രത്യയശാസ്ത്രത്തെ എതിർക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.