മസ്‌കറ്റ്: യൂത്ത് ഫെസ്റ്റ് പോലുള്ള ആസ്വാദന വേദികള്‍ പ്രവാസ യുവത ഉപയോഗപ്പെടുത്തണമെന്നും അനുവദനീയമായ ആസ്വാദനങ്ങളെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഐസിഎഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി നിസാര്‍ സഖാഫി അഭിപ്രായപ്പെട്ടു. കലാസാഹിത്യ രംഗത്ത് ഐസിഎഫിന്റെ ശ്രദ്ധേയമായ സംരഭങ്ങളിലൊന്നാണ് യൂത്ത് ഫെസ്റ്റുകള്‍. പുതിയ കാലത്ത് കലയ്ക്കും സാഹിത്യത്തിനും നമ്മുടെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതിയില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുവാനുണ്ട്. ഗുബ്ര മദ്‌റസത്തുല്‍ ഹുദയും ഐസിഎഫ് ബൗഷര്‍ അസൈബ സെക്ടറുകളുടെയും ആഭിമുഖ്യത്തിലുള്ള മസ്‌കറ്റ് യൂത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ഐസിഎഫ് ഒമാന്‍ ദേശീയ പ്രസിഡന്റ് ശഫീഖ് ബുഖാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഊരകം അബ്ദുറഹ്‌മാന്‍ സഖാഫി മുഖ്യാതിഥിയായിരുന്നു. ഐസിഎഫ് ദേശീയ സെക്രട്ടറി റാസിഖ് ഹാജി, പ്രസിഡന്റ് റഫീഖ് സഖാഫി, എസ്‌ജെഎം ഒമാന്‍ നാഷണല്‍ സെക്രട്ടറി ആമിര്‍ അഹ്‌സനി, റഫീഖ് ധര്‍മ്മടം, നിയാസ് കെ അബു, നിഷാദ് ഗുബ്ര, നിസാര്‍ തലശേരി, അജ്മല്‍ മാമ്പ്ര എന്നിവര്‍ പങ്കെടുത്തു. ഷംസുദ്ദീന്‍ വല്ലപ്പുഴ സ്വാഗതം പറഞ്ഞു.