മസ്‌കറ്റ്: ഒമാനിൽ നിന്ന് സ്ഥാനമൊഴിഞ്ഞ് പോകുന്ന ഇന്ത്യൻ സ്ഥാനപതി ജി.വി ശ്രീനിവാസിന് മസ്‌കറ്റ് പഞ്ചവാദ്യസംഘം സ്‌നേഹാദരവ് നൽകി. എംബസിയിൽ നടന്ന ലളിതമായ ചടങ്ങിൽ മസ്‌കറ്റ് പഞ്ചവാദ്യസംഘം ആശാൻ തിച്ചുർ സുരേന്ദ്രൻ അദ്ദേഹത്തിന് സ്‌നേഹോപഹാരം കൈമാറി. പ്രസിഡന്റ് രതീഷ് പട്ടിയാത്ത് പൊന്നാട അണിയിച്ചു.

To advertise here,

ഭാരതത്തിലെ കലയും സംസ്‌കാരവും ഒമാനിലും ഭാരതീയർക്കിടയിൽ പരിപോഷിപ്പിക്കുന്നതിനായി മസ്‌കറ്റ് പഞ്ചവാദ്യ സംഘം നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. രവി പാലിശ്ശേരി , രാജേഷ് രാധാകൃഷ്ണൻ, ഡോ അജിത് കുമാർ, സന്ദീപ് സേതുമാധവൻ, കിഷോർ പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.