മസ്കറ്റ്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചും മൊട്ട ഗ്ലോബലിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചും മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
മസ്കറ്റിലെ അൽ അസൈബയിൽ നടന്ന പരിപാടിയിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് ദേശീയ പതാക ആലേഖനം ചെയ്ത കേക്ക് മുറിച്ച് രാജ്യസ്നേഹ സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.
തുടർന്ന് മൊട്ട ഗ്ലോബലിന്റെ രണ്ട് വർഷത്തെ പ്രവർത്തന നേട്ടങ്ങൾ അവലോകനം ചെയ്യുകയും ഭാവി പ്രവർത്തന പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്റർ അംഗങ്ങൾ ഇന്ന് (2026 ഓഗസ്റ്റ് 15) മസ്കറ്റ് ബൗഷർ ബ്ലഡ് ബാങ്കിൽ രക്ത ദാനം നൽകി ദേശീയ ദിനം അർത്ഥവത്തായി ആചരിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ മഹത്തായ മൂല്യങ്ങളെ ഓർമ്മിക്കുന്നതിനൊപ്പം, സമൂഹത്തോടുള്ള ഉത്തരവാദിത്വവും മാനവികതയും ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ രക്തദാന പ്രവർത്തനം, ജീവൻ രക്ഷിക്കുന്നതിൽ നേരിട്ട് പങ്കാളികളാകാനുള്ള ഒരു സ്നേഹസന്ദേശമായി മാറി.
ഇതോടൊപ്പം, ഇന്ത്യൻ പ്രവാസി സമൂഹത്തോടൊപ്പം ഇന്ത്യൻ എംബസിയിൽ നടന്ന ദേശീയ പതാക ഉയർത്തൽ ചടങ്ങിലും അനുബന്ധ ആഘോഷപരിപാടികളിലും മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ അംഗങ്ങളായ മുഹമ്മദ് യാസീൻ, വിനയൻ, ലതീഷ് ഗോപിനാഥ്, ഷിജു കടവിൽ,അക്ബർ ലാൽ, അനുഗോവിന്ദ്, റഷീദ്, റോണാ റോജി എന്നിവർ സജീവമായി പങ്കെടുത്തു.
Published: 16 Aug 2026, 11:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented