സലാല: പ്രവാസി വെൽഫെയർ എം.ജി.എസ് നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു. സലാല ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ വഹീദ് ചേന്ദമംഗല്ലൂർ അനുശോചന സന്ദേശം അവതരിപ്പിച്ചു.
ചരിത്ര ഗവേഷണത്തെ ആഴത്തിലും ആത്മാർത്ഥതയോടെയും സമീപിച്ച എം.ജി.എസ് ചരിത്രത്തിൻറെ വളച്ചൊടിക്കലുകൾക്കെതിരെയും ഫാസിസവൽക്കരണത്തിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ചരിത്രകാരന്മാരിൽ ഒരാളായി അദ്ദേഹം ഓർമിക്കപ്പെടുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എം.ജി.എസ് നാരായണന്റെ അഭിമുഖങ്ങളിൽ നിന്നുള്ള പ്രസക്തഭാഗങ്ങളുടെ വീഡിയോ പ്രദർശനവും നടന്നു.
പ്രവാസി വെൽഫെയർ സലാല പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി തസ്റീന ഗഫൂർ സ്വാഗതവും ഷജീർ ഹസൻ നന്ദിയും പറഞ്ഞു. സാജിത ഹഫീസ്, അയ്യൂബ് വാലിയിൽ, മുസ്തഫ പൊന്നാനി തുടങ്ങിയവർ നേതൃത്വം നൽകി
Content Highlights: Salalah`s Pravasi Welfare organized a memorial for historian MGS Narayanan
Published: 16 May 2025, 09:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented