മസ്‌കറ്റ്: മസ്‌കറ്റ് കെ.എം.സി.സി അല്‍ ഖൂദ് ഏരിയ കമ്മിറ്റിയുടെ 2025-27 കാലയളവിലേക്കുള്ള കെ.എം.സി.സി മെംബര്‍ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടനം സി. മുഹമ്മദ് റസലി (എം.ഡി. സ്‌കൈ റെയ്‌സ് ഗ്ലോബല്‍) ന് മെംബര്‍ഷിപ് നല്‍കി എന്‍.സി. ജംഷീറലി ഹുദവി നിര്‍വഹിച്ചു. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം മസ്‌കറ്റിലെത്തിയ എന്‍.സി. ജംഷീറലി ഹുദവിയ്ക്ക് മസ്‌കറ്റ് കെ.എം.സി.സി അല്‍ ഖൂദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യ ഹൃദ്യമായ യാത്രയയപ്പും നല്‍കി.

To advertise here,

ടി.പി. മുനീര്‍, തായാട്ട് ഷാജഹാന്‍, അബ്ദുല്‍ ഹകീം പാവറട്ടി, എന്‍.എ.എം. ഫാറൂഖ്, സി.വി.എം. ബാവ വേങ്ങര, സി.ടി. ഫൈസല്‍, മുഹമ്മദ് അമീന്‍ ഹുദവി, ഷമീര്‍ തിട്ടയില്‍, പി.പി.അന്‍സാര്‍, സജ്മല്‍ അട്ടപ്പാടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.