മസ്കറ്റ്: ഒമാനിൽ ഓണാഘോഷത്തിന്റെ ഭാഗമായുള്ള കേരള ഫെസ്റ്റിന് തുടക്കമായി. എറണാകുളം റസിഡൻസ് അസോസിയേഷൻ , സ്നേഹക്കൂട്, ഒമാൻ കൃഷിക്കൂട്ടം, സ്നേഹതീരം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പരിപാടി. റൂസൈലിലെ "ദി ഗാർഡൻ റെസ്റ്റോറന്റിൽ " നടക്കുന്ന പരിപാടി നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെട്ട മഹർ ഖലീൽ ഉൽഘാടനം ചെയ്തു.

To advertise here,

സാബ്രിസ് ഗ്രൂപ്പ് ചെയർമാൻ സാബ്രി ഹാരിദ് ആദ്യക്ഷത വഹിച്ചു. ഫൈസൽ പോഞ്ഞാശ്ശേരി, അനീഷ് സയ്യിദ് തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികൾ, ഫാഷൻ ഷോ, ഓണം ഷോപ്പിംഗ് ഫെസ്റ്റിവൽ എന്നിങ്ങനെ യുള്ള പരിപാടികൾ നാട്ടിലെ പൂരപ്പറമ്പിന്റെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 6 മണിമുതൽ രാത്രി 12 മണിവരെ യാണ് പരിപാടികൾ. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടികൾ ശനിയാഴ്ചയോടെ അവസാനിക്കും.