മസ്‌കറ്റ്: ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ നേച്ചർ റിസേർവിൽ പുതുതായി അനുവദിച്ച രണ്ട് ഹൈക്കിംഗ് റൂട്ടുകൾ സന്ദർശകർക്കായി തുറന്നുകൊടുത്തതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പ്രകൃതിസൗന്ദര്യവും പൈതൃക മൂല്യവും ഒരുമിപ്പിക്കുന്ന വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നതിനായാണ് ഈ നടപടി.

To advertise here,

പുതിയ റൂട്ടുകൾ വഴി പുരാതനമായ ‘ഫ്രാങ്കിൻസെൻസ് കാരവൻ റൂട്ടിന്റെ’ ഭാഗങ്ങളിലൂടെ സഞ്ചരിക്കാൻ ഇനി സന്ദർശകർക്ക് സാധിക്കും. നൂറ്റാണ്ടുകളായി തെക്കൻ ഒമാനിലൂടെ മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്ന് കിഴക്കൻ ഏഷ്യയിലേക്ക് കുന്തിരിക്കം കടത്താൻ ഉപയോഗിച്ചിരുന്ന ഈ ചരിത്രപാതകൾക്ക് വലിയ പൈതൃക പ്രാധാന്യമുണ്ട്.

പൈതൃക സംരക്ഷണവും സുസ്ഥിര വിനോദസഞ്ചാര വികസനവും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹൈക്കിംഗ് റൂട്ടുകൾ തുറന്നതെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.