മസ്‌കറ്റ്:ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കറ്റിലെ ഒരുപറ്റം രക്ഷിതാക്കള്‍ നിലവിലുള്ള ഫീസ് കുറയ്ക്കണമെന്നും ഇന്‍ഫ്രാസ്ട്രക്ചര്‍ ഫീസ് ആയ പത്തു രൂപ മുഴുവനായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകനും രക്ഷിതാവുമായ ഡോ.സജി ഉതുപ്പാന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് അഡൈ്വസറിന് നിവേദനം നല്‍കി. നിലവിലുള്ള സാമ്പത്തിക, സാമൂഹിക പശ്ചാത്തലം പരിഗണിച്ചുകൊണ്ട് രക്ഷിതാക്കളെ ചേര്‍ത്തു നിര്‍ത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള ഫീസ് ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് രക്ഷിതാക്കള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.

To advertise here,

കൂടാതെ ശാരീരികമായി പല രീതിയിലുള്ള വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നതിന് പ്രത്യേകം പ്രാവീണ്യം നേടിയ അധ്യാപകരെ നിയമിക്കണമെന്നും അവര്‍ കുട്ടികളോട് സൗമ്യമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും നിവേദനത്തില്‍ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. സിജു തോമസ്, ജയാനന്ദന്‍, സബിത ലിജോ, മനോജ് കാണ്ട്യന്‍, കാസിം പുതുക്കുടി എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം സമര്‍പ്പിച്ചത്.