മസ്‌കറ്റ്: ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ഫിഷിങ് സൈബർ ആക്രമണങ്ങളെ തുടർന്ന് വിദ്യാർഥികൾക്കും ജീവനക്കാർക്കും ബുറൈമി സർവകലാശാല അടിയന്തര സൈബർ സുരക്ഷാ മുന്നറിയിപ്പ് നൽകി. ട്യൂഷൻ ഫീസ് അടയ്ക്കണം, വ്യക്തിഗത വിവരങ്ങൾ പുതുക്കണം, സർവകലാശാല അക്കൗണ്ട് സ്ഥിരീകരിക്കണം തുടങ്ങിയ വ്യാജ സന്ദേശങ്ങളുമായി ഇ-മെയിലുകൾ പ്രചരിപ്പിച്ച് ഉപയോക്താക്കളുടെ വ്യക്തിഗത, സാമ്പത്തിക, അക്കൗണ്ട് വിവരങ്ങൾ തട്ടിയെടുക്കാനാണ് സൈബർ കുറ്റവാളികൾ ശ്രമിക്കുന്നതെന്ന് സർവകലാശാല അറിയിച്ചു. സംശയാസ്പദമോ അപ്രതീക്ഷിതമോ ആയ ഇ-മെയിലുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അറ്റാച്ച്മെന്റുകൾ തുറക്കരുതെന്നും, വിഷയത്തിൽ ജാഗ്രത പാലിക്കണമെന്നും സർവകലാശാല നിർദേശിച്ചു.

To advertise here,