ഡാലസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്കാ പള്ളിയില്‍ പിറവി തിരുനാള്‍ ഭക്തി നിര്‍ഭരമായി. ഡിസംബര്‍ 24-ാം തീയതി ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ഇടവകയിലെ ചെറിയ കുട്ടികളുടെ 'സിഗിംഗ് ഏഞ്ചല്‍സ'് എന്ന പരിപാടിക്ക് ശേഷം പിറവി തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇടവക വികാരി ഫാ.മാത്യൂസ് മൂഞ്ഞനാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സഹകാര്‍മ്മികനായ ജോസ് അച്ചന്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. 

To advertise here,

ഇടവക വികാരി ഫാ. മാത്യുസ് ക്രിസ്തുമസ് ഇത്രയും ഭംഗിയാക്കാന്‍ സഹായിച്ച കൈക്കാരന്മാര്‍, കൊയര്‍, യൂത്ത്, മനോഹരമായ പുല്‍ക്കൂട് ഉണ്ടാക്കിയവര്‍, ഭക്ഷണം തയ്യാറാക്കിയവര്‍, കുമ്പസാരത്തിനു സഹായിച്ച മെല്‍വിന്‍ അച്ചന്‍, ജിമ്മി അച്ചന്‍ എല്ലാംവര്‍ക്കും നന്ദി രേഖപ്പെടുത്തി. വിശ്വാസികള്‍ക്ക് എല്ലാവര്‍ക്കും സ്‌നേഹ വിരുന്ന് ഒരുക്കിയിരുന്നു. 

വാര്‍ത്തയും ഫോട്ടോയും : ലാലി ജോസഫ്