ക്വലാലമ്പൂര്‍: വേള്‍ഡ് മലയാളി ഫെഡറേഷന്‍ മലേഷ്യ ചാപ്റ്റര്‍ ക്വലാലമ്പൂരിലെ കലാമണ്ഡപം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം 'പൊന്നോണം-2025' കേരളത്തനിമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും വിഭവ സമൃദ്ധമായ ഓണസദ്യ കൊണ്ടും ശ്രദ്ധേയമായി. മലേഷ്യയിലെ പ്രവാസി സമൂഹത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ ഡബ്യു.എം.എഫ് സംഘടിപ്പിച്ച ഓണാഘാഷത്തിന് തദ്ദേശീയരും പ്രവാസികളുമടക്കം അനേകം മലയാളികള്‍ സാക്ഷ്യം വഹിച്ചു. കലാപരിപാടികളിലും തുടര്‍ന്ന് നടന്ന കായിക വിനോദങ്ങളിലും ഓണാഘോഷത്തിന്റെ ആവേശം നിറഞ്ഞു നിന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വൈവിധ്യമാര്‍ന്ന ഓണക്കളികളും സംഘാടകര്‍ ഒരുക്കിയിരുന്നു.
കേരളത്തിലെ യുവഗായകരായ ഭരത് സജികുമാറിന്റെയും പുണ്യ പ്രദീപിന്റെയും നേതൃത്വത്തില്‍ ഒരുക്കിയ സംഗീത വിരുന്ന് സംഗീത പ്രേമികളെ ആവേശത്തിലാറാടിച്ചു. പ്രസിദ്ധ ചലച്ചിത്ര താരം വിന്ദുജാ മേനോന്‍ ഓണസന്ദേശം നല്‍കി. മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ പ്രതിനിധീകരിച്ച് ലേബര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറിയും മലയാളിയുമായ രാജേഷ് മണിയില്‍, മലേഷ്യന്‍ മലയാളി സമൂഹത്തിലെ പ്രമുഖ സാന്നിധ്യമായ രവീന്ദ്രന്‍ മേനോന്‍ എന്നിവരും ഓണാഘോഷപരിപാടിയില്‍ സന്നിഹിതരായിരുന്നു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ മലേഷ്യ ചാപ്റ്റര്‍ സെക്രട്ടറി ശര്‍മിള നായര്‍ സ്വാഗതവും ട്രഷറര്‍ കെ.പി മുകുന്ദ് നന്ദിയും പറഞ്ഞു. മലേഷ്യയില്‍ അങ്ങോളമിങ്ങോളമുള്ള ആയിരത്തോളം മലയാളികള്‍ തമ്മിലുള്ള സഹൃദം ഊട്ടി ഉറപ്പിക്കുന്നതിനുകൂടി പൊന്നോണം 2025 സാക്ഷ്യം വഹിച്ചു.
വാര്‍ത്തയും ഫോട്ടോയും : ആത്മേശന്‍ പച്ചാട്ട്
Content Highlights: World Malayali Federation Malaysia chapter ponnonam
Published: 14 Oct 2025, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented