വിയന്ന: ജര്‍മ്മനിയിലെ കൊളോണില്‍ നടന്ന മാത്യു പത്താനിയില്‍ വോളിബാള്‍ ടൂര്‍ണമെന്റില്‍ മ്യൂണിക് സ്‌പൈക്കേഴ്‌സിന്റെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച് ഐ.എസ്.സി വിയന്ന ടൈറ്റന്‍സ് ജേതാക്കളായി. യൂറോപ്പില്‍ നിന്നുള്ള പത്തു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ കളിച്ച മത്സരങ്ങളിലെല്ലാം വിജയം നേടിയാണ് ഐ.എസ്.സി വിയന്ന ടൈറ്റന്‍സ് ഒന്നാമതെത്തിയത്.

To advertise here,

അനീഷ് മംഗലത്ത് (ക്യാപ്റ്റന്‍), അരുണ്‍ മംഗലത്ത്, ആദിത്യന്‍ ഷൈനി മനോജ്, കെവിന്‍ ഞൊണ്ടിമാക്കല്‍, സാജന്‍ ചെറുകാട്, ബെഞ്ചമിന്‍ പാലമറ്റം, നീരജ് സേട്ടിപള്ളി, റോണി ലൂക്കോസ് എന്നിവരായിരുന്നു ടൈറ്റന്‍സിനുവേണ്ടി ജേഴ്‌സി അണിഞ്ഞത്.

സീനിയര്‍ താരം റ്റേജൊ കിഴക്കേകരയുടെ നേതൃത്വത്തില്‍ കുറെ പുതിയ താരങ്ങള്‍ക്ക് കൂടി അവസരം നല്‍കി ഐ.എസ്.സി വിയന്നയുടെ മറ്റൊരു ടീമും മത്സരത്തില്‍ പങ്കെടുത്തിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള സൂറി കേരളാ സ്‌പൈക്കേഴ്‌സിനാണ് മൂന്നാം സ്ഥാനം.

വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി