ദോഹ: പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് സ്‌പോർട്‌സ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്രാ വോളിബാൾ ടുർണ്ണമെന്റ് ജൂൺ 5 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ മിസൈമീറിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്‌കൂൾ ഇൻഡോർ കോർട്ടിൽ നടക്കുന്ന മത്സരത്തിൽ തനാഹുൻ വോളി ക്ലബ്ബ്, കൈനെറ്റിക് കിംഗ്, ടീം തമിഴ്‌നാട്, എം.സി.സി ഖത്തർ, അമിഗോസ് വോളിബാൾ ക്ലബ്ബ് ഖത്തർ, മലബാർ സപൈക്കേർസ്, തുലുക്കൂട്ട ഖത്തർ, എവാഖ് ലജന്റ്‌സ് എന്നീ ടീമുകൾ മാറ്റുരക്കും.

To advertise here,

ഖത്തറിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കായിക മത്സരങ്ങൾക്കൊപ്പം പ്രവാസി സമൂഹത്തിന്റെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ക്യു.എഫ്.എം സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ടൂർണ്ണമെന്റിന്റെ മുഖ്യ പ്രായോജകരായ ഓട്രോൾ ടെക്‌നോളജീസ് ജനറൽ മാനേജർ മുഹമ്മദ് ആരിഷ്, ദന ട്രേഡിംഗ് പ്രൊജക്റ്റ്‌സ് പ്രതിനിധി അജോയ്, ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസഫ്, ക്യു.എഫ്.എം സി.ഇ.ഒ അൻവർ ഹുസൈൻ, സംഘാടക സമിതിയംഗങ്ങളായ റാസിഖ് നാരങ്ങോളി, അബ്ദുറഹീം വേങ്ങേരി, മജീദ് ആപറ്റ, നജ്മൽ ടി എന്നിവർ പങ്കെടുത്തു.