വാഷിങ്ടണ്‍ ഡി.സി: 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി മെയില്‍-ഇന്‍ ബാലറ്റുകളുടെയും വോട്ടിംഗ് യന്ത്രങ്ങളുടെയും ഉപയോഗം അവസാനിപ്പിക്കാന്‍ ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പുറപ്പെടുവിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിയമപരമായ വെല്ലുവിളികള്‍ക്ക് കാരണമായേക്കാം.
''മെയില്‍-ഇന്‍ ബാലറ്റുകളും, വളരെ 'കൃത്യമല്ലാത്തതും', ചെലവേറിയതും, വിവാദപരവുമായ വോട്ടിംഗ് യന്ത്രങ്ങളും ഇല്ലാതാക്കാന്‍ ഞാന്‍ ഒരു പ്രസ്ഥാനത്തിന് നേതൃത്വം നല്‍കാന്‍ പോകുകയാണ്,'' അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
ഡെമോക്രാറ്റ് ജോ ബൈഡനല്ല, താനാണ് 2020-ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന തെറ്റായ പ്രചാരണം നടത്തിയ ട്രംപ്, മെയില്‍-ഇന്‍ ബാലറ്റുകളുടെ സുരക്ഷയെക്കുറിച്ച് നേരത്തെയും സംശയം പ്രകടിപ്പിക്കുകയും യുഎസ് വോട്ടിംഗ് സംവിധാനം പരിഷ്‌കരിക്കാന്‍ സഹ റിപ്പബ്ലിക്കന്‍മാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Trump to End Mail-in Ballots, Voting Machines
Published: 19 Aug 2025, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented