വാഷിങ്ടണ്‍ ഡിസി: ടിക് ടോകിന് വീണ്ടും അമേരിക്കയില്‍ എന്‍ട്രി. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് ടിക് ടോകിന്റെ അമേരിക്കയിലെ ബിസിനസ് യു.എസ് കമ്പനിക്ക് കൈമാറാനുള്ള നിര്‍ണായക ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. ഉത്തരവ് പ്രകാരം ടിക് ടോക്കിന്റെ യു.എസ്. പ്രവര്‍ത്തനങ്ങള്‍ 14 ബില്യണ്‍ ഡോളറിനാണ് കൈമാറുക. സുരക്ഷാ പ്രശ്നങ്ങളുടെ പേരിലാണ് ഈ വര്‍ഷം ജനുവരിയില്‍ ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത്. വിലക്ക് നീക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ യു.എസ് ഉടമസ്ഥതയിലേക്ക് കൈമാറുന്നത്. ഇതോടെ അമേരിക്കയില്‍ നിന്ന് ബൈറ്റ് ഡാന്‍സിന് ടിക് ടോകിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാം. അമേരിക്കന്‍ നിയന്ത്രിത ടിക് ടോക് ഉടന്‍ വരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം

To advertise here,

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി സംസാരിച്ചെന്നും അദ്ദേഹം ഇടപാടിന് അനുമതി നല്‍കിയെന്നും ട്രംപ് അറിയിച്ചു. മൈക്കല്‍ ഡെല്‍, റൂപെര്‍ട്ട് മര്‍ഡോക്ക് എന്നിവരുള്‍പ്പെടെ ലോകോത്തര നിക്ഷേപകര്‍ ഈ ഇടപാടിന്റെ ഭാഗമാവുമെന്ന് ട്രംപ് വ്യക്തമാക്കി.

 

ടിക് ടോക്കിന്റെ ഉടമസ്ഥതയിലുള്ള ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ്, നിലവില്‍ 330 ബില്യണ്‍ ഡോളറിന് മുകളില്‍ മൂല്യമുള്ള സ്ഥാപനമാണ്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍