ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ 51 -ാമത് ഇടവകദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു. മാര്‍ത്തോമ്മാ സഭയുടെ അടൂര്‍ ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പ ഇടവകദിന സന്ദേശം നല്‍കി.

To advertise here,

സെറാഫിം തിരുമേനിയുടെ ആദ്യ യുഎസ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഹൂസ്റ്റണിലും എത്തിച്ചേര്‍ന്നത്. ജൂലായ് ആദ്യവാരം ന്യൂയോര്‍ക്കില്‍ നടന്ന മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സില്‍ തിരുമേനി മുഖ്യാതിഥിയായിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്കും തിരുമേനി മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജിജോ.എം ജേക്കബ്, അസി.വികാരി ജീവന്‍ ജോണ്‍, ഉമ്മന്‍ ശാമുവേല്‍, കെ.എ.എബ്രഹാം, ലാറി വര്‍ഗീസ് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.

കുര്‍ബാനയ്ക്ക് ശേഷം നടന്ന ഇടവകദിന സമ്മളനത്തില്‍ ജിജോ എം ജേക്കബ് അധ്യക്ഷത വഹിച്ചു. റവ.കെ.എ.എബ്രഹാം പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഇടവക വൈസ് പ്രസിഡന്റ് വര്ഗീസ് മത്തായി (എബി) സ്വാഗതമാശംസിച്ചു. ലാറി വര്‍ഗീസ് ആശംസകള്‍ നേര്‍ന്നു. ഇടവക സെക്രട്ടറി അജിത് വര്‍ഗീസ് ഇടവക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പ ഇടവകദിന സന്ദേശം നല്‍കി. വാലിഡിക്ടോറിയന്‍ അവാര്‍ഡുകള്‍ നേടിയ ജസ്റ്റിന്‍ മാത്യു, ബെഞ്ചമിന്‍ തോമസ് എന്നിവരെ മൊമെന്റോകള്‍ നല്‍കി ആദരിച്ചു.

2024 ലെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിലെ ബെസ്റ്റ് പാരിഷ് അവാര്‍ഡ് നേടിയ ഇടവകക്കു വേണ്ടി മുന്‍ ട്രസ്റ്റി ഫൈനാന്‍സ് ജോര്‍ജ് പുളിന്തിട്ട, മുന്‍ ട്രസ്റ്റി അക്കൗണ്ട്‌സ് ഷാജന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സ്വീകരിച്ചു. ഭദ്രാസനത്തിന്റെ മാര്‍ത്തോമാ മെസഞ്ചര്‍ അവാര്‍ഡുകള്‍ ടി.എ.മാത്യു, ജോസഫ് ജോര്‍ജ് തടത്തില്‍, രാജന്‍ ഗീവര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. 

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ICECH) നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ട്രിനിറ്റി ബൈബിള്‍ ക്വിസ് ടീം ട്രോഫികള്‍ ഏറ്റുവാങ്ങി. 
ഈ വര്‍ഷം 70 വയസ്സ് തികഞ്ഞ ഇടവകാംഗങ്ങളേയും അമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ച ഇടവകാംഗങ്ങളെയും തിരുമേനി പൊന്നാടയണിയിച്ചു ആദരിച്ചു.

ജീവിതത്തില്‍ ഏകാന്തതയില്‍ കഴിയുന്നവര്‍ക്ക് ആശ്രയകേന്ദ്രമായി ഇടവകയുടെ Healing Hearts പ്രസ്ഥാനവുമായി ചേര്‍ന്ന് 'Companions of Christ' എന്ന പേരില്‍ ഒരു ഗ്രൂപ്പ് തിരുമേനി പ്രാര്‍ത്ഥിച്ചു ഉത്ഘാടനം ചെയ്തു

വൈസ് പ്രസിഡന്റ് വര്‍ഗീസ് മത്തായി സ്വാഗതവും, യുവജന സഖ്യം സെക്രട്ടറി ജെഫിന്‍ രാജു നന്ദിയും പറഞ്ഞു. ഇംഗ്ലീഷ് - മലയാളം ഗായകസംഘങ്ങള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

ഉമ്മന്‍ ശാമുവേലിന്റെ പ്രാര്‍ത്ഥനക്കു ശേഷം തിരുമേനിയുടെ ആശീര്‍വാദത്തോടെ ഇടവകദിന പരിപാടികള്‍ അനുഗ്രഹകരമായി സമാപിച്ചു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. 

ട്രിനിറ്റി ഇടവകയില്‍ പ്രഥമ സന്ദര്‍ശനം നടത്തിയ തിരുമേനിയെ വികാരി ജിജോ എം ജേക്കബ്, അസിസ്റ്റന്റ് വികാരി. ജീവന്‍ ജോണ്‍, ട്രസ്റ്റി ഫിനാന്‍സ് റെജി ജോര്‍ജ്. ട്രസ്റ്റി അക്കൗണ്ട്‌സ് ജെയ്‌സണ്‍ ശാമുവേല്‍, അത്മായ ശുശ്രൂഷകന്‍ ഐശയ്യ ജോണ്‍, കുഞ്ഞമ്മ ജോര്‍ജ്, മാത്യു കോശി, ബാബു കലിന, മാത്യു കോശി തുടങ്ങിയവര്‍ ചേര്‍ന്ന് ഹുസ്റ്റണ്‍ ഹോബി എയര്‍പോര്‍ട്ടില്‍ എത്തി സ്വീകരിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി