ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇടവകകളുടെ കൂട്ടായ്മയായ മാര്‍ത്തോമ്മാ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ആക്റ്റിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന 2025-ലെ റീജിയണല്‍ കണ്വെന്ഷന് സമാപിച്ചു.
സെപ്റ്റംബര്‍ 26, 27, 28 തീയതികളില്‍ യഥാക്രമം ശാലേം മാര്‍ത്തോമ്മാ പള്ളി (ഈസ്റ്റേണ്‍ ലോങ്ങ് ഐലന്‍ഡ്), എപ്പിഫനി മാര്‍ത്തോമ്മാ പള്ളി (ഓസോണ്‍ പാര്‍ക്ക്), സെന്റ്. ജെയിംസ് മാര്‍ത്തോമ്മാ പള്ളി (റോക്ക്ലാന്‍ഡ്) എന്നീ ഇടവകകളിലാണ് സുവിശേഷ യോഗങ്ങള്‍ നടന്നത്.
കണ്വെന്ഷന് യോഗങ്ങളുടെ ഉദ്ഘാടനം ഭദ്രാസനാധിപന്‍ ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ നിര്‍വഹിച്ചു. മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദീകനും ഫരീദാബാദ് ധര്‍മ്മജ്യോതി വിദ്യാപീഠം പ്രിന്‍സിപ്പാളുമായ ഡോ.എബ്രഹാം സ്കറിയ മുഖ്യ പ്രസംഗകനായിരുന്നു.
കണ്‍വെന്‍ഷന്റെ സമാപനദിനമായ ഞായറാഴ്ച, ഈ മേഖലയിലെ എല്ലാ ഇടവകകളും ചേര്‍ന്ന് നടത്തിയ വിശുദ്ധ കുര്‍ബാനക്ക് ഭദ്രാസനാധിപന്‍ ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ നേതൃത്വം നല്കി. റീജിയണിലെ ഇടവകകളിലെ അംഗങ്ങളടങ്ങിയ സംയുക്ത ഗായകസംഘമാണ് ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കിയത്. ഗായകസംഘത്തിനു ആശിഷ് തോമസ് ജോര്‍ജ് (കൊയര്‍ ഡയറക്ടര്‍), റോയി തടത്തില്‍ (കൊയര്‍ ലീഡര്‍), ഷേര്‍ലി തോമസ് (കൊയര്‍ കണ്‍വീനര്‍) എന്നിവര്‍ നേതൃത്വം നല്കി.
ഡോ.പ്രമോദ് സഖറിയ (വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് (സെക്രട്ടറി), കുര്യന് തോമസ് (ട്രഷറര്‍), ബെജി ടി. ജോസഫ് (അക്കൗണ്ടന്റ്), ജോയല്‍ സാമുവേല്‍ തോമസ് (ഭദ്രാസന സെക്രട്ടറി), ജോര്‍ജ് പി. ബാബു (ഭദ്രാസന ട്രഷറര്‍), ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍, ചെറിയാന് വര്‍ഗീസ്, ഡോ.ജോണ്‍ കെ. തോമസ്, റോയ് സി. തോമസ്, കോരുത് മാത്യു, ഷേര്‍ളി തോമസ്, തങ്കം വി. ജോര്‍ജ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി കണ്‍വെന്‍ഷന്റെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഷാജി തോമസ് ജേക്കബ്
Content Highlights: North East Region Mar Thoma Convention Concludes Successfully in New York
Published: 04 Oct 2025, 02:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented