ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തില്‍ അമേരിക്കയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്‍പ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ (മാര്‍ത്തോമ്മ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ആക്റ്റിവിറ്റി കമ്മിറ്റി) ഈ വര്‍ഷത്തെ റീജിയണല്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ മാസം 28, 29, 30 എന്നീ തീയതികളില്‍ യഥാക്രമം എപ്പിഫനി മാര്‍ത്തോമ്മാ പള്ളി (ഓസോണ്‍ പാര്‍ക്ക്), ബഥനി മാര്‍ത്തോമ്മാ പള്ളി (ഓറഞ്ച് ബര്‍ഗ്), ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളി (മെറിക്ക്), എന്നിവിടങ്ങളില്‍ വെച്ച് നടത്തപ്പെടുന്നു.

To advertise here,

മാര്‍ത്തോമ്മാ സഭയിലെ വികാരി ജനറല്‍ കെ.വൈ.ജേക്കബ് മുഖ്യ പ്രസംഗകനായിരിക്കും. കണ്‍വെന്‍ഷന്‍ യോഗത്തിന്റെ ഉദ്ഘാടനം ഭദ്രാസനാധിപന്‍ ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കും. 

കണ്‍വെന്‍ഷന്റെ സമാപനദിവസമായ ഞായറാഴ്ച ഈ മേഖലയിലെ എല്ലാ ഇടവകകളും ചേര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്കു ഭദ്രാസന എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും. വിവിധ ഇടവകകളില്‍ നിന്നുമുള്ള നാല്‍പതംഗ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

വി.ടി.തോമസ് (വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് (സെക്രട്ടറി), കുര്യന്‍ തോമസ് (ട്രഷറര്‍), ബെജി ടി. ജോസഫ് (അക്കൗണ്ടന്റ്), ജോര്‍ജ് ഏബ്രഹാം(ഭദ്രാസന സെക്രട്ടറി), ജോര്‍ജ് പി. ബാബു (ഭദ്രാസന ട്രഷറര്‍), ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍, ചെറിയാന്‍ വര്‍ഗീസ്, ഡോ.ജോണ്‍ കെ. തോമസ്, റോയ് സി. തോമസ്, കോരുത് മാത്യു, ഷേര്‍ളി തോമസ്, തങ്കം വി. ജോര്‍ജ് എന്നിവരടങ്ങിയ വിവിധ സബ് കമ്മിറ്റികള്‍ കണ്‍വെന്‍ഷന്റെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി