ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ വാര്‍ഷിക പിക്നിക്ക് കിറ്റി ഹോളോ പാര്‍ക്കില്‍ വെച്ച് നടന്നു. കോട്ടയംകാരുടെ മാത്രമായ പരമ്പരാഗത രീതിയിലുള്ള വിവിധ കലാപരിപാടികള്‍ നടത്തി.
പിക്നിക്കിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പ്രസിഡന്റ് ജോമോന് ഇടയാടി നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ചെയര്‍മാനുമായ ബാബു ചാക്കോ അംഗങ്ങളെ സ്വാഗതം ചെയ്തു.
ട്രഷറര്‍ ഫ്രാന്‍സിസ് തയ്യില്‍, പിക്നിക്ക് കോര്‍ഡിനേറ്റര്‍ ബിജു പാലയ്ക്കല്‍, സെക്രട്ടറി സജി സൈമന്, മാഗ് മുന്‍ പ്രസിഡന്റും ഇലക്ഷന് കമ്മീഷണറുമായ മാര്ട്ടിന് ജോണ്‍, മുന്‍ പ്രസിഡന്റ് ജോസ് ജോണ്‍, പിക്നിക്ക് കമ്മിറ്റി അംഗങ്ങളായ സജി ജോസ്, തോമസ് കൊരട്ടിയില്‍, സെബാസ്റ്റ്യന്‍ ജോസ്, റ്റോമി പീററര്, ചാക്കോ ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
കോട്ടയംകാരുടെ പരമ്പരാഗതമായ വിവിധതരം ഭക്ഷണങ്ങള്‍, വ്യത്യസ്ത ഗെയിമുകള്‍, സാംസ്കാരിക പരിപാടികള്‍, വടംവലി മത്സരം എന്നിവ നടത്തി.
പിക്നിക്കില്‍ സംബന്ധിച്ചവര്‍ക്ക് ട്രഷറര്‍ ഫ്രാന്‍സിസ് തയ്യില്‍ നന്ദി രേഖപ്പെടുത്തി. മത്സര വിജയികള്‍ക്ക് സെപ്റ്റംബര്‍ 13 ന് മാഗ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ വെച്ച് ആദരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: picnic
Published: 28 Jun 2025, 03:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented