ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികള്‍ക്കായി പി.ടി.എ.യുടെ മേല്‍നോട്ടത്തില്‍ ആദ്യമായി നടത്തപ്പെട്ട പിക്നിക് കുട്ടികളും അവരുടെ മാതാപിതാക്കളും വളരെ ആസ്വദിച്ചു. മോണ്ട്ഗോമറികൗണ്ടി ബ്ലൂബെല്ലിലുള്ള വെന്റ്സ്റണ് പാര്‍ക്കിലായിരുന്നു പിക്നിക് സംഘടിപ്പിച്ചത്. മതബോധനസ്കൂള്‍ അധ്യാപകരും, പി.ടി.എ ഭാരവാഹികളും, മാതാപിതാക്കളുമടക്കം നൂറില്‍പരം ആളുകള്‍ പിക്നിക്കില്‍ പങ്കെടുത്തു.
ഇടവക വികാരി ഫാ.കുര്യാക്കോസ് കുമ്പക്കീലിന്റെ മേല്‍നോട്ടത്തില്‍ കൈക്കാരന്മാരായ രാജു പടയാറ്റില്‍, റോഷിന് പ്ലാമൂട്ടില്‍, തോമസ് ചാക്കോ, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പി.ടി.എ. പ്രസിഡന്റ് ജോബി ജോര്‍ജ് കൊച്ചുമുട്ടം, വൈസ് പ്രസിഡന്റ് സനോജ് ഐസക്ക്, സെക്രട്ടറി പ്രീതി സിറിയക്ക്, ജോയിന്റ് സെക്രട്ടറി ഗീതാ ജോസ്, ട്രഷറര്‍ മൈക്ക് കട്ടിപ്പാറ, ജോയിന്റ് ട്രഷറര്‍ നീതു ജോസ്, കമ്മിറ്റി അംഗങ്ങളായ ഷോണിമ മാറാട്ട്, അന്റോണിയ സോജന്, ജോമോന് പ്ലാത്തോട്ടം, ഇടവക സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരായിരുന്നു പിക്നിക്കിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്.
വാര്‍ത്തയും ഫോട്ടോയും : ജോസ് മാളേയ്ക്കല്‍
Content Highlights: picnic
Published: 14 Jun 2023, 11:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented