ഹ്യൂസ്റ്റൺ: റിവർസ്റ്റോൺ യുണൈറ്റഡ് മലയാളി അസോസിയേഷനും രാമാനാ സ്റ്റഡി ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച സൗജന്യ സാറ്റ് ഡയഗ്‌നോസ്റ്റിക് പരീക്ഷയും ശില്പശാലയും മിസ്സോറി സിറ്റിയിലുള്ള അപ്പന ബസാർ ഓഡിറ്റോറിയത്തിൽ നടന്നു. ഒരുമ പ്രസിഡന്റ് ഡോ:ജോസ് തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, സാറ്റ് പരീക്ഷ മാർഗ്ഗരേഖകൾ, ഉന്നത വിദ്യാഭ്യാസവും അമേരിക്കൻ തൊഴിൽ സാധ്യതകളും തുടങ്ങിയ വിഷയങ്ങളിൽ രാമാനാ ഗ്രൂപ്പ് ചെയർമാൻ രാമാനാ അറ്റ്മകുരു പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ലൂണ വിക്ടർ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി ലിസ്സി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിധു അജയ്, മാത്യു ചെറിയാൻ, ഡിസ്നി ജോൺ, ജോൺ ആന്റണി, മേരി ജേക്കബ്, സെബാസ്റ്റ്യൻ തോമസ്, മാത്യു ചാണ്ടപ്പിള്ള, പ്രസിഡന്റ് കൗൺസിലിന് വേണ്ടി ജിൻസ് മാത്യു എന്നിവർ ആശംസകളും, സെക്രട്ടറി റോബി ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

To advertise here,

ശില്പശാലയോടനുബന്ധിച്ച് ശ്രീ രാമാനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി-രക്ഷാകർതൃ സദസുമായി നടത്തിയ ആശയ സംവാദം ചടങ്ങിനെ മികവുറ്റതാക്കി. ഒരു സംഘടനയെന്ന നിലയിൽ ഒരുമയുടെ സമാഹരിക്കപ്പെടുന്ന മൂലധനത്തിന്റെ ഒരു ഭാഗം ഇത്തരം വിദ്യാഭ്യാസ സംബന്ധമായ സേവനങ്ങൾക്ക് വിനിയോഗിക്കാൻ അഭിമാനപൂർവമായ തീരുമാനങ്ങൾ എടുക്കുമെന്ന് ട്രഷറർ അജി ജോസഫ്, ജോയിന്റ് ട്രഷറർ ജോസഫ് തോമസ് ഹ്യുസ്റ്റൺ എന്നിവർ വ്യക്തമാക്കി. മാതൃക പരീക്ഷകളും സംവാദങ്ങളും കലാലയ ജീവിതത്തിലേക്ക് നടന്നടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരളവുകോലും മാർഗനിർദേശവുമായി മാറുമെന്ന് സമാപന പ്രസംഗത്തിൽ ഡോ. ജോസ് തൈപ്പറമ്പിൽ പറഞ്ഞു.

വാർത്ത അയച്ചത്: ശങ്കരൻകുട്ടി, ഹ്യൂസ്റ്റൻ