ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സഭയുടെ എപ്പിസ്കോപ്പല്‍ സ്ഥാനത്തേക്ക് സജു സി.പാപ്പച്ചന് (മുന്‍ വികാര്‍, സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച്, ന്യൂയോര്‍ക്ക്), ഡോ.ജോസഫ് ഡാനിയേല്‍ (പ്രൊഫസര്‍, മാര്‍ത്തോമ്മാ തിയോളജിക്കല്‍ സെമിനാരി, കോട്ടയം), മാത്യു കെ. ചാണ്ടി (മുന്‍ ആചാര്യ, ക്രിസ്തപന്തി ആശ്രമം, സിഹോറ) എന്നിവരെ എപ്പിസ്കോപ്പാമാരായി മാര്‍ത്തോമ്മ സഭയുടെ പരമോന്നത സമിതിയായ സഭാപ്രതിനിധി മണ്ഡലം തിരഞ്ഞെടുത്തു.
എപ്പിസ്കോപ്പല്‍ ഇലക്ഷനുവേണ്ടി തിരുവല്ലായിലെ ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സ്പെഷ്യല്‍ മണ്ഡല യോഗത്തില്‍ ഹാജരായ 86.87% പട്ടക്കാരുടെയും 91.61% ആത്മയരുടെയും 80 ശതമാനത്തിനു മുകളില്‍ വോട്ട് നേടിയാണ് മൂന്നു പേരും തിരഞ്ഞെടുക്കപ്പെട്ടത്.
മാര്‍ത്തോമ്മാ സഭയ്ക്ക് പുതിയ നാല് ബിഷപ്പുമാരെ വാഴിക്കണമെന്ന സഭാകൗണ്സിലിന്റെ നിര്‍ദ്ദേശം 2022 ല്‍ കൂടിയ സഭാ പ്രതിനിധി മണ്ഡലം അംഗീകരിച്ചതിന്റെ ഭാഗമായി മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി, സിനഡ് പ്രതിനിധി എന്നിവര്‍ ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെട്ട 25 പേര് അടങ്ങുന്ന എപ്പിസ്കോപ്പല്‍ നോമിനേഷന് ബോര്‍ഡിനെ തിരഞ്ഞെടുത്തു.
നോമിനേഷന് ബോര്‍ഡ് നിലവില്‍ വന്ന് കേവലം ആറ് മാസത്തിനുള്ളില്‍ തന്നെ യോഗ്യരായി കണ്ടെത്തിയ മൂന്ന് ബിഷപ്പ് നോമികളുടെ ലിസ്റ്റ് സഭാകൗണ്‍സിലിന് സമര്‍പ്പിച്ചു. നോമിനേഷന് ബോര്‍ഡിന്റെ കണ്‍വീനറുകൂടിയായ സഭാ സെക്രട്ടറി സഭാ ജനങ്ങളുടെ വിലയിരുത്തലിനും പരിഗണനയ്ക്കും, ആക്ഷേപങ്ങളുണ്ടെങ്കില്‍ ആയത് ബോധിപ്പിക്കുന്നതുമായി ഒരു മാസക്കാലയളവ് നല്കി പ്രസിദ്ധീകരിച്ചു. ഈ കാലാവധിക്ക് ശേഷം സഭാ കൗണ്‍സില്‍ വോട്ടിംഗിനായി സഭാ പ്രതിനിധിമണ്ഡലം വിളിച്ചുകൂട്ടും. പ്രതിനിധിമണ്ഡലത്തിലെ അംഗങ്ങളായ വൈദീകരുടെയും അല്മായ പ്രതിനിധികളുടെയും 75 ശതമാനം വോട്ട് ലഭിച്ചാല്‍ മാത്രമേ ഇവര്‍ ബിഷപ്പുമാരായി തിരഞ്ഞെടുക്കപ്പെടുകയുള്ളൂ. അപ്രകാരം നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
വാര്‍ത്തയും ഫോട്ടോയും : ഷാജി രാമപുരം
Content Highlights: marthoma sabha
Published: 02 Sept 2023, 04:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented