ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലഡല്‍ഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ മാര്‍ച്ച് 8 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണിവരെ മാപ്പ് ഐസിസി ബില്‍ഡിംഗില്‍ ചെസ് ആന്റ് കാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

To advertise here,

സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ സന്തോഷ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ വാശിയേറിയ ടൂര്‍ണമെന്റില്‍, 'ചെസ്സ് ജൂനിയര്‍' വിഭാഗത്തില്‍ ഒന്നാം സമ്മാനം: ഋത്വിക് (പെന്‍സില്‍വേനിയ), രണ്ടാം സമ്മാനം: ഗബ്രിയേല്‍ (ന്യൂജേഴ്സി) എന്നിവരും, 'ചെസ്സ് സീനിയര്‍' വിഭാഗത്തില്‍ ഒന്നാം സമ്മാനം: ജൂലിയസ് മാളിയേക്കല്‍ (ഫിലഡല്‍ഫിയ), രണ്ടാം സമ്മാനം: ജോയല്‍ വര്‍ഗീസ് (ന്യൂജേഴ്സി) എന്നിവരും നേടി.

കാരംസ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം: ഫിലഡല്‍ഫിയായില്‍ നിന്നുള്ളവരായ ആശിഷ് & സിബി ടീമും, രണ്ടാം സ്ഥാനം: ഡാന്‍ & ലിബു ടീമും, മൂന്നാം സ്ഥാനം: പെന്‍സില്‍വേനിയയില്‍ നിന്നുള്ള സുനില്‍ & രഞ്ജിത്ത് ടീമും കരസ്ഥമാക്കി.

ബുദ്ധിയും, ചടുലതയും, ഭാഗ്യവും ഒത്തുചേര്‍ന്ന വാശിയേറിയ ഈ മത്സരത്തില്‍ ഏകദേശം ഒന്‍പത് ടീമുകള്‍ പങ്കടുത്തു. മത്സരത്തിന് ശേഷം മാപ്പ് ബില്‍ഡിംഗില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു.

ഈ രണ്ടു മത്സരങ്ങളും വന്‍ വിജയമായത് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ സന്തോഷ് ഫിലിപ്പിന്റെ നേതൃത്വപാടവത്തിന്റെ അംഗീകാരമായി മാപ്പ് പ്രസിഡന്റ് ബെന്‍സണ്‍ വര്‍ഗീസ് പണിക്കര്‍ വിലയിരുത്തി. 

പ്രസിഡന്റ് ബെന്‍സണ്‍ വര്‍ഗീസ് പണിക്കര്‍, ജനറല്‍ സെക്രട്ടറി ലിജോ ജോര്‍ജ്ജ്, ട്രഷറര്‍ ജോസഫ് കുരുവിള (സാജന്‍), എന്നിവരെക്കൂടാതെ, മുഴുവന്‍ കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യം പരിപാടിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. ഈ പ്രോഗ്രാം വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി മെംബേഴ്‌സിനും, അഭ്യുദയകാംക്ഷികള്‍ക്കും, സ്‌പോണ്‍സര്‍മാര്‍ക്കും സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ സന്തോഷ് ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.

വാര്‍ത്തയും ഫോട്ടോയും : റോജീഷ് സാം സാമൂവല്‍