ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാളി സംഘടനയായ മലയാളി അസോസിയഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി വിനോദ് വാസുദേവനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ ജോസഫ് ജെയിംസിന്റെ അധ്യക്ഷതയില്‍ മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസില്‍ കൂടിയ ട്രസ്റ്റി ബോര്‍ഡ് യോഗമാണ് വിനോദ് വാസുദേവനെ 2024 ലെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. മാഗിന്റെ മുന്‍ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചുള്ള വിനോദ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ സ്വദേശിയാണ്. ചെയര്‍മാനെ കൂടാതെ ജോസഫ് ജെയിംസ്, അനില്‍കുമാര്‍ ആറന്മുള, ജിമ്മി കുന്നശ്ശേരില്‍, ജോജി ജോസഫ്, ജിനു തോമസ് എന്നിവരാണ് മറ്റു ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍. 

To advertise here,

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി