ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) നാളിതുവരെയുള്ള മുന്‍ പ്രസിഡന്റുമാരെയും ഡയറക്ടര്‍ ബോര്‍ഡ് അംഗംങ്ങളെയും ആദരിക്കുന്നു.
1987 ല്‍ സ്ഥാപിതമായ മാഗിന്റെ ഇതുവരെയുള വളര്‍ച്ചയ്ക്ക് സംഘടനയെ നയിച്ച പ്രസിഡന്റ്മാരോടും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോടും മാഗ് കടപ്പെട്ടിരിക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും കാലാകാലങ്ങളില്‍ ശക്തമായ നേതൃനിരയെ വളര്‍ത്തിയെടുക്കുവാന്‍ അവര്‍ കാണിച്ച താത്പര്യവും ഉത്സാഹവും പ്രശംസനീയമാണെന്നും ആദരവ് ചടങ്ങകള്‍ പ്രൗഢ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും മാഗ് പ്രസിഡന്റ് ജോജി ജോസഫും സെക്രട്ടറി മെവിന്‍ ജോണും പറഞ്ഞു.
ജൂണ്‍ 18 ന് ഞായറാഴ്ച വൈകിട്ട് 4.30 ന് സ്റ്റാഫ്ഫോര്‍ഡ് തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ച് ഹാളില്‍ (2411 5th street, Stafford, TX 77477)വച്ച് നടത്തപ്പെടുന്ന മാഗ് കുടുംബസംഗമത്തോടനുബന്ധിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇതോടൊപ്പം ചാരിറ്റി ഫണ്ട് റേയ്‌സിംഗ് ഉദ്ഘാടനവും ഉണ്ടായിരിക്കും. വിവിധ കലാപരിപാടികള്‍, ഗാനമേള, ഫുഡ് സ്റ്റാളുകള്‍, വിവിധ വിനോദ മത്സരങ്ങള്‍, ആകര്‍ഷകമായ ഡോര്‍ പ്രൈസുകള്‍ തുടങ്ങിയവ മാഗ് കുടുംബ സംഗമത്തെ മികവുറ്റതാക്കി മറ്റും.
എല്ലാ മാഗ് അംഗങ്ങളെയും കുടുംബസമേതം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ജോജി ജോസഫ് - 713 515 8432
മെവിന്‍ ജോണ്‍ - 832 679 1405
ജോയ്.എന്‍.ശാമുവേല്‍ - 832 606 5697
മാത്യു മത്തായി - 832 800 1728
മൈസൂര്‍ തമ്പി - 281 701 3220
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: magh
Published: 14 Jun 2023, 04:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented