കാൽഗറി: അഞ്ചാം പ്രാവശ്യവും ലോക കേരള സഭയിലേക്ക് കാനഡയിൽ നിന്നും ജോസഫ് ജോൺ കാൽഗറി തെരഞ്ഞെടുക്കപ്പെട്ടു. പ്രവാസികളെ കേരളത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനം ജനുവരി 29,30,31 തീയതികളിലായി കേരള നിയമസഭ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭിക്കും.
ലോക കേരള സഭയുടെ നോർത്ത് അമേരിക്ക മഹാ സമ്മേളനം 2023 -ൽ ന്യൂയോർക്കിൽ നടന്നപ്പോൾ പങ്കെടുത്തിരുന്ന പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു ജോസഫ് ജോൺ.
സാമുദായിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ജോസഫ് ജോൺ മുൻനിരയിൽ പ്രവർത്തിക്കുന്നു. 1980 മുതൽ പോത്തനാട് ജയ് ഹിന്ദ് ആർട്സ് & സ്പോർട്സ് ക്ലബ്ബിലൂടെ തുടങ്ങിയ ആ പ്രവർത്തനം പന്നിവിഴ സന്തോഷ് വായനശാല, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവിടങ്ങളിലൂടെ നാടിന്റെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ ആഴത്തിൽ വേരോടി.
നിലവിൽ കാനഡയുടെ മലയാളം മിഷൻ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്ന അദ്ദേഹം, വിദേശമണ്ണിലും മലയാള ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നു. 2009-2010 കാലഘട്ടത്തിൽ കാൽഗറി മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റായി മികച്ച സേവനമനുഷ്ഠിച്ചു.
കാവ്യസന്ധ്യ: 2010-ൽ അദ്ദേഹം കൂടി മുൻകൈ എടുത്ത് രൂപീകരിച്ച കാൽഗറി 'കാവ്യസന്ധ്യ' സാംസ്കാരിക ലോകത്തെ അദ്ദേഹത്തിന്റെ ക്രിയാത്മക ഇടപെടലിന്റെ മികച്ച ഉദാഹരണമാണ്.
ജെ.ജെ. അടൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന അദ്ദേഹം ശ്രദ്ധേയനായ ഒരു എഴുത്തുകാരൻ കൂടിയാണ്. 'തുറ', 'പദ്മശ്രീയും സ്വാതന്ത്ര്യവും' എന്നീ പുസ്തകങ്ങളിലൂടെ മലയാള സാഹിത്യലോകത്ത് തന്റെ സാന്നിധ്യം അറിയിച്ചു. സ്വതന്ത്ര പത്രപ്രവർത്തകനായ അദ്ദേഹം ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ ബോർഡ് അംഗം കൂടിയാണ്.
എഞ്ചിനീയറിംഗ്, കൊറോഷൻ പ്രൊട്ടക്ഷൻ, പ്രോജക്റ്റ് മാനേജ്മെന്റ് (PMP) എന്നീ മേഖലകളിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകൃത യോഗ്യതകളുള്ള ജോസഫ് ജോൺ, തന്റെ തൊഴിൽപരമായ മികവിനൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയും ചേർത്തുപിടിക്കുന്നു.
Content Highlights: Loka Kerala Sabha
Published: 24 Jan 2026, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented