സൗത്ത് കരോലിന: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട അമേരിക്കയിലെ പ്രമുഖ അഭിഭാഷകൻ അലക്സ് മർഡോവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച ജഡ്ജി ക്ലിഫ്റ്റൺ ന്യൂമാൻ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസിൽ വധശിക്ഷ നൽകേണ്ടതില്ലെന്ന പ്രോസിക്യൂട്ടർമാരുടെ തീരുമാനത്തെ താൻ ചോദ്യം ചെയ്തിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു. എന്നാൽ കുറ്റകൃത്യം ആത്യന്തിക ശിക്ഷയ്ക്കുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2021 ജൂൺ 7-ന് സൗത്ത് കരോലിനയിലെ ഐലൻടണിലെ വീട്ടുവളപ്പിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ഭാര്യ മാഗിയുടെയും മകൻ പോൾ മർഡോയുടെയും കൊലപാതകങ്ങൾക്കാണ് ജഡ്ജി ക്ലിഫ്റ്റൺ ന്യൂമാൻ, അലക്സ് മർഡോക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. രണ്ട് ശിക്ഷകളും ഒന്നിച്ചു അനുഭവിക്കണമെന്ന് ജഡ്ജി പറഞ്ഞു.
ജൂൺ 7-ന് രാത്രി കുടുംബത്തിന്റെ മൊസെല്ലെ ഹണ്ടിംഗ് എസ്റ്റേറ്റിൽ വെച്ച് തന്റെ മകൻ പോളിനെ (22) കൊല്ലാൻ ഷോട്ട്ഗൺ ഉപയോഗിച്ചതിനും ഭാര്യ മാഗിയെ (52) റൈഫിൾ ഉപയോഗിച്ച് കൊലപ്പെടുത്തിയതിനും മർഡോ (54) കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച ജൂറി കണ്ടെത്തിയിരുന്നു. സംഭവം ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം അലക്സ് മർഡോവിനെ കൊളംബിയയിലെ കിർക്ക്‌ലാൻഡ് റിസപ്ഷൻ ആൻഡ് ഇവാലുവേഷൻ സെന്ററിലേക്ക് മാറ്റിയതായി സൗത്ത് കരോലിന ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസ് റിപ്പോർട്ട് ചെയ്‌തു.
ശിക്ഷയ്‌ക്കെതിരെ മർഡോ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകനായ ഡിക്ക് ഹാർപൂട്ട്ലിയൻ പറഞ്ഞു.
വാർത്തയും ചിത്രവും: പി പി ചെറിയാൻ
Content Highlights: double life sentence,crime,South Carolina
Published: 04 Mar 2023, 12:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented