കോഴിക്കോട്: ഹൈദരാബാദിൽ മലയാളി വ്യാപാരിയെ വെടിവെച്ച് വീഴ്ത്തി കൊള്ളയടിച്ചു. കോഴിക്കോട് സ്വദേശി വി.പി. റിൻഷദിനാണ് കാലിൽ വെടിയേറ്റത്. റിൻഷദിന്റെ ആറുലക്ഷം രൂപയും അക്രമികൾ കവർന്നു.
ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഹൈദരാബാദ് കോട്ടിയിൽ ചാർമിനാറിന് സമീപത്തെ ബാങ്ക് സ്ട്രീറ്റിലെ എടിഎം കൗണ്ടറിലായിരുന്നു സംഭവം. വസ്ത്രങ്ങൾ വാങ്ങാനായി ഹൈദരാബാദിലെത്തിയ റിൻഷദ്, ഇടപാട് നടക്കാത്തതിനെത്തുടർന്ന് പണം സിഡിഎം കൗണ്ടർ വഴി ബാങ്കിൽ നിക്ഷേപിക്കാനെത്തിയതായിരുന്നു. ഈ സമയത്താണ് രണ്ടംഗസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. എതിർത്തപ്പോൾ അക്രമികൾ റിൻഷദിന്റെ കാലിന് വെടിവെച്ചു. തുടർന്ന് പണം അടങ്ങിയ ബാഗും ബൈക്കിന്റെ താക്കോലും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ റിൻഷദിന്റെ ബന്ധുവിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Content Highlights: Kozhikode businessman VP Rinshad shot in Hyderabad while depositing Rs 6 Lakh. Robbers fled with cash and bike keys. Police suspect relative`s involvement.
Published: 02 Feb 2026, 05:04 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented