കുവൈത്ത്: പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്ററും, ഫിറ (Federation of Indian Registered Associations)കുവൈത്തും സംയുക്തമായി സൗജന്യ ലീഗല്‍ ക്ലിനിക് സംഘടിപ്പിച്ചു. പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി അല്‍ നഹീല്‍ ക്ലിനിക് അഡ്മിനിസ്ട്രേഷന് മാനേജര്‍ വിജിത്ത് വി നായര്‍ ഉദ്ഘാടനം ചെയ്തു.
പ്രവാസി ലീഗല്‍ സെല്‍ കണ്ട്രി ഹെഡ് ബാബു ഫ്രാന്‍സിസ് പ്രവാസി ലീഗല്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും അഭിഭാഷകനെ മൊമെന്റോ നല്കി ആദരിക്കുകയും ചെയ്തു. ഒക്ടോബര്‍ 23, വ്യാഴാഴ്ച അബ്ബാസിയ അല്‍ നഹീല്‍ ക്ലിനിക് ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന പരിപാടിക്ക് കുവൈത്തി അഭിഭാഷകന് ഡോ.തലാല്‍ താക്കി നേതൃത്വം നല്കി.
പി.എല്‍.സി കുവൈത്ത് ജനറല്‍ സെക്രട്ടറി ഷൈജിത്ത്.കെ സ്വാഗതവും ട്രഷറര്‍ രാജേഷ് ഗോപി നന്ദിയും രേഖപ്പെടുത്തി. എണ്‍പതോളം പേര് പരിപാടിയില്‍ പങ്കെടുത്ത് വിവിധ വിഷയങ്ങളില്‍ സൗജന്യമായി നിയമോപദേശം തേടുകയും തുടര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലീഗല്‍ ക്ലിനിക് വഴി സാഹചര്യവും ലഭിച്ചു. കോടതി വഴി നിയമ നടപടികള്‍ ആരംഭിക്കാനുള്ള വിഷയങ്ങളില്‍ തുടര്‍സഹായവും ലീഗല്‍ സെല്‍ ഉറപ്പാക്കിയിട്ടുണ്ട്.
Content Highlights: Pravasi Legal Cell & FIRA Kuwait Host Free Legal Clinic for Expats
Published: 29 Oct 2025, 02:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented