കുവൈത്ത് സിറ്റി: വാണിജ്യാവശ്യങ്ങള്‍ക്കായി വളര്‍ത്തു നായ്ക്കളേയും പൂച്ചകളേയും ഇറക്കുമതി ചെയ്യുന്നത് കുവൈത്ത് നിരോധിച്ചു. ഇറക്കുമതി ചെയ്യുന്ന ഇത്തരം വളര്‍ത്തുമൃഗങ്ങളുടെ കച്ചവടവും രാജ്യത്ത് അനുവദിക്കില്ല. തെരുവു നായ്ക്കളുടെ ശല്യവും പൂച്ചകളുടെ ഉപദ്രവവും കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വിശദീകരിച്ചു.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന നായ്ക്കളേയും പൂച്ചകളേയും വാങ്ങുന്നവര്‍ കൃത്യമായി പരിപാലിക്കാതെ തെരുവില്‍ ഉപേക്ഷിക്കുന്ന സംഭവങ്ങളുണ്ട്. പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുകയോ മറ്റിടങ്ങളിലേക്ക് ജോലി മാറിപോകുകയോ ചെയ്യുമ്പോഴും വളര്‍ത്തുമൃഗങ്ങളെ തെരുവിലുപേക്ഷിക്കും. ഇത്തരം വളര്‍ത്ത് മൃഗങ്ങള്‍ പെറ്റുപെരുകി പൊതുജനങ്ങള്‍ക്ക് ഉപദ്രവമായി മാറുന്ന സാഹചര്യത്തിലാണ് കുവൈത്ത് കാര്‍ഷിക ഫിഷറീസ് മന്ത്രാലയത്തിന്റെ ഇടപെടല്‍. നായ്ക്കളേയും പൂച്ചകളേയും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നത് മന്ത്രാലയം പൂര്‍ണമായും നിരോധിച്ചു. മാത്രമല്ല, ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന മൃഗങ്ങളുടെ വില്‍പനയും നിരോധിച്ചിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അതേസമയം, വ്യക്തിപരമായ ഇഷ്ടത്തിന്റെ പേരില്‍ സ്വദേശി പൗരന്മാര്‍ക്ക് നായയെ ഇറക്കുമതി ചെയ്യാം. എന്നാല്‍ വര്‍ഷത്തില്‍ ഒരു നായയെ കൊണ്ടുവരുന്നതിന് മാത്രമാകും അനുമതി. തെരുവു നായ്ക്കളെയും പൂച്ചകളെയും പുനരധിവസിപ്പിക്കാനും ചികിത്സിക്കാനും പതിനായിരം ചതുരശ്ര മീറ്ററില്‍ പ്രത്യേക ഷെല്‍ട്ടര്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Kuwait Bans Commercial Import of Dogs and Cats
Published: 03 Dec 2025, 05:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented