ന്യൂജേഴ്സി: തിരുഹൃദയങ്ങളെ പരിശുദ്ധ കുര്‍ബാനയുടെ ദിവ്യാനുഭവത്തിലേക്ക് നയിക്കുന്ന ആത്മീയശ്രാവ്യമായ ക്രിസ്തീയ ഗാനം - 'കൂദാശകളുടെ കൂദാശ' - സിയോണ്‍ സോങ്ങ്‌സ് പുറത്തിറക്കി. ആത്മീയജീവിതത്തില്‍ പുതുഉണര്‍വ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെ ഗാനത്തിന്റെ ഓഡിയോ ലോഞ്ച് ഫാ. ജോസഫ് വടക്കേപറമ്പില്‍ നിര്‍വഹിച്ചു.

To advertise here,

ചെംസ്‌ഫോര്‍ഡ് (യുകെ) സ്വദേശിയായ പിങ്കു തോമസിന്റെ വരികള്‍ക്ക് ക്രിസ്തീയ സംഗീതജ്ഞന്മാരായ സ്‌കറിയ ജേക്കബും പിങ്കു തോമസും ചേര്‍ന്നാണ് വരികള്‍ക്ക് ഈണം നല്‍കിയത്. ഗായകന്‍ കെസ്റ്റര്‍ ഗാനം ആലപിച്ചിരിക്കുന്നു.

ഓര്‍ക്കസ്‌ട്രേഷന്‍ - സ്‌കറിയ ജേക്കബ്, ഫ്‌ളൂട്ട് - ജോസി ആലപ്പുഴ, വീണ - ബിജു, കോറസ് - സോജി & അഞ്ജലി, മിക്‌സ് & മാസ്റ്റര്‍ - ജിന്‍ട്ടോ ജോണ്‍ (ഗീതം സ്റ്റുഡിയോ, കൊച്ചി), എഡിറ്റിംഗ് - ഉണ്ണി തൊടുപുഴ, ഡിസൈന്‍ - അസ്ട്ര, വീഡിയോ - ഗ്ലോബല്‍ ക്രിയേഷന്‍ (നോബി), മാജിക് റെയ്‌സ് (റിജോ), സരിന്‍ ഫോട്ടോഗ്രാഫി, ക്ലാരിറ്റി വെഡിംഗ്‌സ് (കണ്ണന്‍), ട്രീംമ്‌സ് ഇവന്റ്റ്‌സ് (സെബിന്‍).