റിയാദ്: കേരള സംസ്ഥാനം രൂപീകൃതമായതിന്റെ അറുപത്തിയൊമ്പതാം വാര്‍ഷിക ദിനം കേക്ക് മുറിച്ച് ആഘോഷിച്ചും ഭാഷാപ്രതിജ്ഞ'യെടുത്തും കൊടുങ്ങല്ലൂര്‍ കൂട്ടായ്മ. ഐക്യകേരളം രൂപംകൊണ്ടതുതന്നെ ഭാഷയുടെ അടിസ്ഥാനത്തിലാണ്. മലയാളം മറന്നുപോകുന്ന മലയാളിയെ മാതൃഭാഷയുടെ കരുത്തും ഓജസും ബോധ്യപ്പെടുത്താനുള്ള ദിനം കൂടിയാണ് കേരളപ്പിറവി ദിനാഘോഷമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

To advertise here,

റിയാദിലെ ബത്ത ലൂഹ മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കിയ പ്രസിഡന്റ് ജയന്‍ കൊടുങ്ങല്ലൂര്‍ ഭാഷാപ്രതിജ്ഞ ചൊല്ലി കൊടുത്തു. സൈഫ് റഹ്‌മാന്‍, വി എസ് അബ്ദുല്‍ സലാം ഷാനവാസ്, മുസ്തഫ, ആഷിക്, അഫ്‌സല്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജലാല്‍ മതിലകം, ഷംസു, അബ്ദുല്‍ മജീദ്, ലോജിത്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.