ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ ക്നാനായ കത്തോലിക്ക വനിതാ ഫോറം (KCWFC). യാത്രയിൽ പങ്കെടുത്ത എല്ലാവരും സൗഹൃദത്തോടെയും ഐക്യത്തോടെയും സമയം ചിലവഴിച്ചപ്പോൾ അത് അവരുടെ ജീവിതത്തിലെ ഒരു പ്രത്യേക അനുഭവമായി മാറി. യാത്ര അവസാനിക്കുമ്പോൾ പലരുടെയും മനസ്സിൽ വീണ്ടും ഇതുപോലൊരു യാത്രയ്ക്ക് പോകണമെന്ന ആഗ്രഹം നിറഞ്ഞിരുന്നു.

To advertise here,

ജീവിതത്തിലെ പല പ്രതിസന്ധികളിലും സമ്മർദ്ദങ്ങളിലും നിന്ന് അല്പം ആശ്വാസം തേടി നടത്തുന്ന ഇത്തരം യാത്രകൾ ആളുകൾക്ക് പുതിയ ഊർജവും ആത്മവിശ്വാസവും നൽകുന്നു. ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ ഒന്റാറിയോയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാല്പത് സ്ത്രീകൾ ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയിലിലേക്ക് എത്തിച്ചേർന്നു, അവിടെ നിന്നാണ് അവരുടെ ആവേശകരമായ യാത്ര ആരംഭിച്ചത്. 

ബഹാമാസിലെ നാസ്സാവിലേക്കും പെർഫെക്റ്റ് ഡേ അറ്റ് കോക്കോകേയിലേക്കും യാത്ര ചെയ്യുന്ന ക്രൂസിൽ കയറുകയും അതുല്യമായ കാഴ്ചകൾ ആസ്വദിക്കുകയും അനവധി അവിസ്മരണീയ നിമിഷങ്ങൾ പങ്കിടുകയും ചെയ്തു.