മനാമ: 85 വര്‍ഷത്തെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സാക്ഷ്യമായി നിലകൊള്ളുന്ന മാതൃദേവാലയമായ ബഹ്റൈനിലെ സേക്രഡ് ഹാര്‍ട്ട് കത്തോലിക്കാ ദേവാലയം കഴിഞ്ഞ ദിവസം നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍, ദേവാലയത്തെ 'തിരുഹൃദയത്തിന്റെ വികാരിയേറ്റ് തീര്‍ത്ഥാടന കേന്ദ്രമായി' പ്രഖ്യാപിച്ചു. വടക്കന്‍ അറേബ്യയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആല്‍ഡോ ബെറാര്‍ഡി മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലിയിലാണ് ഈ ചരിത്രപരമായ പ്രഖ്യാപനവും സമര്‍പ്പണവും നടന്നത്. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ആദ്യത്തെ റെക്ടര്‍ ആയി തിരുഹൃദയ ദേവാലയം ഇടവക വികാരി ഫ്രാന്‍സിസ് ജോസഫ് പടവുപുരക്കല്‍ നിയമിതനായി.
ബഹ്റൈന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ അറേബ്യന്‍ വികാരിയേറ്റിന്റെ ആത്മീയ തീര്‍ത്ഥാടന കേന്ദ്രമായി ഇനി ഈ പള്ളി മാറും. കത്തോലിക്കാ സഭയുടെ സാന്നിധ്യത്തെയും ദൗത്യത്തെയും കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം.
Content Highlights: catholic church news
Published: 11 Nov 2025, 09:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented