കൊച്ചി: തെരേസന്‍ കര്‍മ്മലത്ത സന്യാസി സഭയുടെ സ്ഥാപകയായ മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. വള്ളാര്‍പാടം ബസലിക്കയില്‍ നടന്ന ചടങ്ങില്‍ മാര്‍പാപ്പയുടെ പ്രതിനിധി എന്ന നിലയില്‍ മലേഷ്യയില്‍ നിന്നുള്ള കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ആണ് മാര്‍പാപ്പയുടെ പ്രഖ്യാപനം വായിച്ചത്. വൈകുന്നേരം അഞ്ചുമണിക്കാണ് ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിച്ചത്. കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

To advertise here,

1831 ഒക്ടോബര്‍ 15നാണ് വരാപ്പുഴയിലാണ് ഏലിശ്വയുടെ ജനനം. കേരളത്തിലെ സ്ത്രീകളുടെ നവോത്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളുകളുടെ കൂട്ടത്തില്‍ ഏലിശ്വയെ അടയാളപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചിതിന്റൈ പേരില്‍ കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വമാണ് മദര്‍ ഏലിശ്വ. പെണ്‍കുട്ടികള്‍ക്ക് ബോര്‍ഡിങ് ആരംഭിക്കുക തുടങ്ങി വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.