ന്യൂയോര്‍ക്ക്: സിവില്‍ സമൂഹത്തില്‍ മാരക പ്രഹര ശേഷിയുള്ള തോക്കുകള്‍ക്ക് സ്ഥാനമില്ലെന്നും, 'ആക്രമണ ആയുധങ്ങള്‍ നിരോധിക്കണമെന്നും കമലാഹാരിസ്. കോണ്‍ഗ്രസില്‍ നിന്ന് 'ആക്രമണ ആയുധ നിരോധനം' ആവശ്യപ്പെടുന്ന തീരുമാനം വന്നാല്‍ പ്രസിഡന്റ് തന്നെ അതില്‍ ഒപ്പിടുമെന്ന് ട്വീറ്റ് ചെയ്തു. 

To advertise here,

രാഷ്ട്രീയ നിരൂപകര്‍ മുതല്‍ തോക്ക് അവകാശ സംഘടനകള്‍ വരെയുള്ള വിമര്‍ശകര്‍ വൈസ് പ്രസിഡന്റിനു ശക്തമായ ഭാഷയില്‍ മറുപടി നല്‍കി.

'നിങ്ങള്‍ ഒരു കരാര്‍ ഉണ്ടാക്കൂ, യഥാര്‍ത്ഥ യുദ്ധക്കളത്തില്‍ ഉപയോഗിച്ചതായി കാണിക്കാന്‍ കഴിയുന്ന എല്ലാ ആയുധങ്ങളും ഞങ്ങള്‍ നിരോധിക്കും. അത് എ ആര്‍ 15 അല്ല. 'റേഡിയോ അവതാരകനും എഴുത്തുകാരനുമായ ഡോ.മാര്‍ക്ക് യംഗ് ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ ഭടന്മാര്‍ ഒരു സുപ്രഭാതത്തില്‍ അഫ്ഗാനിസ്ഥാന്‍ വിടുമ്പോള്‍ '7 ബില്യണ്‍ ഡോളര്‍ യഥാര്‍ത്ഥ യുദ്ധായുധങ്ങള്‍ അഫ്ഗാനിസ്ഥാന്റെ തെരുവുകളില്‍ ഉപേക്ഷിച്ചതിനെക്കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത് കാരണം അവര്‍ സിവില്‍ അല്ല!' കമല ഹാരിസിന്റെ പ്രസ്താവനയെ പരിഹസിച്ചു.

'നിങ്ങളുടെ ട്വീറ്റ് കാരണം, ഈ വാരാന്ത്യത്തില്‍ കുറച്ചുകൂടി വാങ്ങാന്‍ ഞങ്ങള്‍ പോകുന്നുവെന്ന് അമേരിക്കന്‍ ഫയര്‍ ആംസ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പാട്രിക് പാര്‍സണ്‍സ് ട്വീറ്റ് ചെയ്തു, 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍