തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് നടി ഖുശ്ബു. കൊൽക്കത്തയിലെ ഒരു നമ്പറിൽ നിന്നുമാണ് തനിക്ക് കോളുകൾ വന്നിരുന്നതെന്നും കൊൽക്കത്ത പോലീസ് അന്വേഷണം നടത്തണമെന്നും ഖുശ്ബു ട്വീറ്റ് ചെയ്യുന്നു.

To advertise here,

'അന്യമതത്തിൽ പെട്ടയാളായതിനാൽ താൻ പീഡിപ്പിക്കപ്പടേണ്ടവളാണെന്നാണ് ഭീഷണി മുഴക്കിയയാൾ ഫോണിലൂടെ പറഞ്ഞത്. ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ? കൊൽക്കത്ത മുഖ്യമന്ത്രി മമതാ ബാനർജി ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം. എനിക്ക് സംഭവിച്ചത് ഇതാണെങ്കിൽ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താണ്?' ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.

ഇനിയാർക്കുമെതിരെ ഭീഷണിയുമായി രംഗത്തു വരാതിരിക്കാനാണ് താനിത് സോഷ്യൽമീഡിയയിലൂടെ പുറം ലോകത്തെ അറിയിക്കുന്നതെന്നും ഖുശ്ബു പറയുന്നു.

Content Highlights :khushbu sundar tweet reveals name and details of the person sending her rape threats