വാഷിങ്ടണ്‍:  'ഞങ്ങളെ ആര്‍ക്കും തടയാനാകില്ല'.. യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് പോകും മുമ്പ് കടുത്ത ട്രംപ് ആരാധികയായ യുവതിയുടെ ട്വീറ്റ് ആയിരുന്നു ഇത്. നിര്‍ഭാഗ്യവശാല്‍  അത് അവരുടെ അവസാന ട്വീറ്റ് ആയി. കാപ്പിറ്റോള്‍ ആക്രമണത്തിനിടെ സുരക്ഷാസേനയുടെ  വെടിയേറ്റ് അവര്‍ കൊല്ലപ്പെട്ടു

To advertise here,

അഷില്‍ ബാബിറ്റ് എന്ന യുവതിയ്ക്ക് 14 വര്‍ഷത്തോളം അമേരിക്കന്‍ വ്യോമസേനയ്ക്ക് വേണ്ടി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോ സ്വദേശിയാണ് ഇവര്‍.  ഭര്‍ത്താവുമൊന്നിച്ച് ബാബിറ്റ് ഒരു ബിസിനസ് ചെയ്യുന്നുണ്ട്. വാഷിങ്ടണിലേക്ക് വന്നിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കാപ്പിറ്റോളിന്റെ അകത്തുവെച്ചാണ്  ബാബിറ്റിന് വെടിയേറ്റത്. ബാബിറ്റിന്റെ മരണം സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍  വെടിവയ്പ്പിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. 

വാഷിങ്ടണിലെ യുഎസ് പാര്‍ലമെന്റ് മന്ദിരത്തിരത്തിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിടുകയായിരുന്നു ട്രംപ് അനുകൂലികള്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്

 

 

Content Highlight: Nothing Will Stop Us," Woman Tweet Before Shot Dead In Capitol