വിയന്ന: മലയാളി കുരുന്നുകളുടെ പാഠശാലയായ വിയന്നയിലെ കൈരളി നികേതനില്‍ പുതിയ അധ്യയനവര്‍ഷം സെപ്റ്റംബര്‍ 23 ന് ആരംഭിക്കും. സെപ്റ്റംബര്‍ 23 ന് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കുട്ടികള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
ഓസ്ട്രിയയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ സെപ്റ്റംബര്‍ 30 വരെ പ്രവേശനാനുമതിയ്ക്ക് അപേക്ഷകള്‍ നല്‍കാന്‍ അവരസരം ഉണ്ടായിരിക്കും. 6 വയസ് മുതല്‍ പ്രായമുളള കുട്ടികള്‍ക്ക് ജാതിമത ഭേദമന്യേ കോഴ്‌സുകള്‍ക്ക് ചേരാവുന്നതാണ്.
12 വയസിനു മുകളിലുള്ളവര്‍ക്കായി ഈ വര്‍ഷം പുതുതായി കോഡിങ് കോഴ്സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം, പെയിന്റിംഗ്, ബോളിവുഡ് ഡാന്‍സ്, ക്‌ളാസിക്കല്‍ ഡാന്‍സ് ഉള്‍പ്പെടെ ചെസ്സ്, ബാസ്‌കറ്റ്ബോള്‍ ട്രെയ്നിംഗിലും കുട്ടികള്‍ക്ക് പങ്കെടുക്കാം.
വിയന്നയിലെ 21-ാമത്തെ ജില്ലയിലുള്ള ഫ്രാങ്ക്‌ളിന്‍സ്ട്രാസെ 26 ല്‍ (ബുണ്ടസ് ഗിംനാസ്യും) എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ വൈകീട്ട് 5 വരെ കൈരളി നികേതന്‍ പ്രവര്‍ത്തിക്കും.
കൈരളി നികേതനില്‍ ചേര്‍ത്ത് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാകായികപരമായ കഴിവുകളെ വികസിപ്പിക്കാനും താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23 ന് നേരിട്ട് വരേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0660 520 41 81, Email: kairalinikethanvienna@gmail.com
വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി
Content Highlights: kairali
Published: 21 Sept 2023, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented