ക്വാലാലംപൂര്‍: മലേഷ്യയിലെ ജോഹോര്‍ സ്റ്റേറ്റിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ജെ.എം.കെ യുടെ ഈ വര്‍ഷത്തെ ഓണാഘോഷം 'ജെ.എം.കെ ഓണം 2025' ഒക്ടോബര്‍ 5 ന് ജോഹോറിലുള്ള കമ്പോങ് ബക്കര്‍ ബത്തു മുവഫക്കാത്ത് ഓഡിറ്റോറിയത്തില്‍ വിവിധപരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ 11 ന് രജിസ്ട്രേഷന്‍ ആരംഭിക്കും. മേളപ്പെരുമയോടെ ആരംഭിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി വടംവലി, തിരുവാതിരക്കളി തുടങ്ങിയ കലാരൂപങ്ങള്‍ക്കൊപ്പം ജെ.എം.കെ അംഗങ്ങളുടെ കലാപരിപാടികളും കുട്ടികളുടെ നൃത്ത നൃത്യങ്ങളും അരങ്ങേറും. തുടര്‍ന്ന് 25 വിഭവങ്ങളടങ്ങിയ സ്‌പെഷ്യല്‍ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

To advertise here,

പിന്നണിഗായകരായ ഭരത് സജികുമാറും പുണ്യ പ്രദീപും എന്നിവർ ഗാനങ്ങൾ അവതരിപ്പിക്കും.  ഇവന്റ് ഹാളില്‍ നോര്‍ക്കയുടെ പ്രവാസി കെയര്‍ ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന്‍ സൗകര്യവുമുണ്ടാകും. സമാപന സമ്മേളനത്തോടനുബന്ധിച്ച് ലക്കി ഡ്രോയും ഒരുക്കിയിട്ടുണ്ട്. മലേഷ്യയിലെ വിവിധ മേഖലകളില്‍ നിന്നുമുള്ള വിശിഷ്ടാതിഥികളും ഇതര സംഘടനാ ഭാരവാഹികളും പ്രവാസി മലയാളികളുമടക്കം നാനൂറോളം പേര്‍ ഓണാഘോഷത്തിനെത്തുമെന്ന് സംഘാടകസമിതി അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതകമായി പ്രവാസികളുടെ ഉന്നമനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കി ജോഹോര്‍ സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജെ.എം.കെ.

ആത്മേശന്‍ പച്ചാട്ട്