മനാമ: 30 ദിവസം നീണ്ടു നിൽക്കുന്ന ബിഎംസി ശ്രാവണ മഹോത്സവം 2026ന് കൊടിയേറ്റത്തോടെ ആരംഭം കുറിച്ചു. താലപ്പൊലിയുടെയും, ചെണ്ടമേളത്തിന്റെയും, മാവേലി മന്നന്റെയും അകമ്പടിയോടെ നടന്ന മനോഹരമായ ഘോഷയാത്രയോടെ അതിഥികളെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് മുഖ്യാതിഥി മനാമ മുനിസിപ്പാലിറ്റിയിൽ നിന്നുള്ള നാസർ മുഹമ്മദലി, വിശിഷ്ടാതിഥി മനാമ ടെമ്പിൾ പ്രീസ്റ്റ് ശാസ്ത്രി വിജയ് കുമാർ മുഖ്യ, ശ്രാവണ മഹോത്സവം 2026 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കരുവന്നൂർ, ജനറൽ കൺവീനർ ബിജു കൂരോപ്പട, ചീഫ് കോർഡിനേറ്റർ സുനീഷ് എം എസ്, അഡൈ്വസറി ബോർഡ് മെമ്പർമാരുടെയും മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് കൊടി ഉയർത്തിയതോടെ ബി എം സി യുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് ഔപചാരികമായ തുടക്കമായി.
ഷാജഹാൻ കരുവന്നൂർ സ്വാഗതം ആശംസിച്ച ചടങ്ങിൽ, ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. മുൻ വർഷങ്ങളിൽ ബഹ്‌റൈൻ മീഡിയ സിറ്റിയിൽ നടത്താറുള്ള ആയിരം പേർക്കുള്ള ചാരിറ്റി ഓണസദ്യയ്ക്ക് പകരം വിവിധ ലേബർ ക്യാമ്പുകളിൽ ഉള്ള രണ്ടായിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തുവാനും തീരുമാനിച്ചതായി ഫ്രാൻസിസ് കൈതാരത്ത് തന്റെ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. തുടർന്ന് വേദിയിൽ അതിഥികൾ ഏവരും, ശ്രാവണ മഹോത്സവം 2026 കമ്മിറ്റി അംഗങ്ങളുടെയും കൺവീനർമാരുടെയും കോഡിനേറ്റർമാരുടെയും അഡൈ്വസറി ബോർഡ് മെമ്പർമാരുടെയും സാന്നിധ്യത്തിൽ ശ്രാവണ മഹോത്സവം 2026 നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാസർ മുഹമ്മദലി, പ്രീസ്റ്റ് ശാസ്ത്രി വിജയ് കുമാർ മുഖ്യ, ഷാജഹാൻ കരുവന്നൂർ, സുനീഷ് എം എസ്, ശ്രാവണ മഹോത്സവം മുൻ കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത്, ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ജസീല കബീർ എഴുതിയ 'എന്റെ ആമികുട്ടി' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു. മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന പുസ്തകത്തിനും കഥാകാരിക്കും എല്ലാവിധ ആശംസകളും ഫ്രാൻസിസ് കൈതാരത്ത് ചടങ്ങിൽ അറിയിച്ചു. സാന്നിധ്യം കൊണ്ട് ചടങ്ങ് സമ്പന്നമാക്കിയ മുഖ്യാതിഥി നാസർ മുഹമ്മദലി, വിശിഷ്ടാതിഥി മനാമ ടെമ്പിൾ പ്രീസ്റ്റ് ശാസ്ത്രി വിജയ് കുമാർ മുഖ്യ, എന്നിവർക്ക് ചടങ്ങിൽ ബി എംസി യുടെ മെമന്റോ സമ്മാനിച്ചു. കൂടാതെ പരിപാടി മനോഹരമായി നിയന്ത്രിച്ച അവതാരക കൃപജ മോളി ജോർജ്, രാജേഷ് പെരുങ്ങുഴി എന്നിവർക്കും, കലാപരിപാടികൾ അവതരിപ്പിച്ചവർക്കും ബിഎംസി യുടെ സ്‌നേഹസമ്മാനം നൽകി.
ടീം ധ്വനിയുടെ ഓണപ്പാട്ടുകൾ, വേദിയെ ചടുലമാക്കിയ കൈകൊട്ടിക്കളി, തിരുവാതിര, എന്നിവ ശ്രാവണ മഹോത്സവം 2026 ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിന് മിഴിവേകി. പരിപാടിയുടെ ഭാഗമായി ബിഎംസി യിൽ നടത്താറുള്ള ബർത്ത് ഡേ ആനിവേഴ്‌സറി സെലിബ്രേഷൻ ആയ ഹാപ്പി സൺഡേ സെലിബ്രേഷനും നടന്നു. നിഷ ഫ്രാൻസിസ്, ബിഎംസി എക്‌സിക്യൂട്ടീവ് മാനേജർ ജെമി ജോൺ, ശ്രാവണ മഹോത്സവം 2026 കമ്മിറ്റി അംഗങ്ങൾ, ബഹറിനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും, ബിഎംസി കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിന് ശ്രാവണമഹോത്സവം 2026 ജനറൽ കൺവീനർ ബിജു കൂരോപ്പട നന്ദി രേഖപ്പെടുത്തി.
Content Highlights: 30 days long Sravana Mahotsavam 2026 officially inaugurated in Manama by BMC., Free food distribution planned for over 2,000 workers across various labor camps instead of traditional Onasadhya., Cultural events including Thiruvathira, Kaikottikkali, and book launch highlighted the opening ceremony.
Published: 07 Sept 2026, 02:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented