
അയർലൻ്റിൽ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ അലക്സന്ത്രിയോസിൻ്റെ നേതൃത്വത്തിൽ യാക്കോബായ സഭാവിശ്വാസികൾ പെസഹാ ആചരിച്ചു. ലിമെറിക്കിലെ സെൻ്റ്. സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്ന പെസഹാശുശ്രൂഷയ്ക്കും വിശുദ്ധ കുർബാനയ്ക്കും അഭിവന്ദ്യ മെത്രാപ്പോലീത്ത മുഖ്യകാർമികനായി. കുർബാനയ്ക്ക് ശേഷം വിശ്വാസികൾ ഒരുമിച്ച് ചേർന്ന് പെസഹാ ആചരണവും ഉണ്ടായിരുന്നു.
നൂറ് കണക്കിന് വിശ്വാസികളാണ് പീഡാനുഭവ വാരത്തിൻ്റെ ഭാഗമായുള്ള ശുശ്രൂഷകളിൽ പങ്കെടുത്തത്. കോർക്ക് സെൻ്റ്.പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾക്കും ഡബ്ലിൻ സ്വാർഡ്സ് സെൻ്റ് ഇഗ്നേഷ്യസ്, വാട്ടർഫോർഡ് സെൻ്റ് മേരീസ് എന്നീ പള്ളികളിൽ ഉയർപ്പ്- ഈസ്റ്റർ ശുശ്രൂഷകൾക്കും തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
Content Highlights: Metropolitan Thomas Mar Athanasius led Jacobite Syrian Orthodox Easter celebrations in Ireland
Published: 17 Apr 2025, 02:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented