ഡബ്ലിന്‍: ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറക്കും. മാര്‍ച്ച് 3 മുതല്‍ 9 വരെ യുകെയും അയര്‍ലന്‍ഡും സന്ദര്‍ശിക്കാന്‍ എത്തുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം കെ.ദൊരൈസ്വാമി, ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സുജിത് ഘോഷ്, അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
ബെല്‍ഫാസ്റ്റില്‍ പുതിയ കോണ്‍സുലേറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യം യാഥാര്‍ത്ഥ്യമാകും. ഇപ്പോള്‍ ഇവര്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി വിഎഫ്എസിനെയൊ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയൊ ആശ്രയിക്കണം.
നിലവില്‍ മെയിന്‍ലാന്‍ഡ് യുകെയിലെ ബിര്‍മിംഗ്ഹാമിലും എഡിന്ബറോയിലുമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ കാര്‍ഡിഫിലും ന്യൂകാസിലിലും ബെല്‍ഫാസ്റ്റിലും ഓണററി കോണ്സല്മാരുമുണ്ട്.
Content Highlights: Indian Consulate to open in Belfast
Published: 21 Feb 2025, 02:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented